ലോക്‌പാൽ അംഗം ജസ്റ്റിസ് എ.കെ. ത്രിപാഠി കൊവിഡ് ബാധിച്ച് മരിച്ചു

Share

ലോക്‌പാൽ ജുഡീഷ്യൽ അംഗം ജസ്റ്റിസ് എ കെ ത്രിപാഠി(62) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് എയിംസിൽ ചികിത്സയിലായിരുന്നു. മുൻ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഏപ്രിൽ അഞ്ചിനാണ് ത്രിപാഠിയെ എയിംസിലെ ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചത്.

പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ എയിംസിലെ തന്നെ ട്രോമ കെയറിലേക്ക് മാറ്റി. എയിംസിൽ കൊവിഡ് ചികിത്സയ്ക്കായി സജ്ജീകരിച്ച പ്രത്യേക ട്രോമ കെയറിൽ ആദ്യം പ്രവേശിപ്പിച്ചതും ത്രിപാഠിയെ ആയിരുന്നു. ആരോഗ്യനില ഗുരുതരമായിരുന്നതിനെതുടർന്ന് വെന്റിലേറ്ററായിരുന്ന ത്രിപാഠി ഇന്നലെ രാത്രി 8.45നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജസ്റ്റിസ് ത്രിപാഠിയുടെ മകൾക്കും പാചകക്കാരനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ