'നിയമനം വേണം, നീതിയും!'; തല മുണ്ഡനം ചെയ്ത് വളർമതി. സമരം ഇനിയും കടുപ്പിക്കുമെന്ന് എൽപിഎസ്‌ടി സമര നേതൃത്വം

Share
'നിയമനം വേണം, നീതിയും!'; തല മുണ്ഡനം ചെയ്ത് വളർമതി. സമരം ഇനിയും കടുപ്പിക്കുമെന്ന് എൽപിഎസ്‌ടി സമര നേതൃത്വം

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതിനെത്തുടർന്ന് എൽപിഎസ് അധ്യാപക (LPST) ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം നൂറു ദിവസം പിന്നിട്ടു. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി സമരസമിതി കൺവീനർ വളർമതി സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിലിരുന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.

വിദ്യാർഥി - അധ്യാപക അനുപാതം 1:25 ആയി പുനർനിശ്ചയിക്കുക, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ പിഎസ്‌സിക്ക് വിടുക, എയ്ഡഡ് മേഖലയിലെ നിയമനക്കോഴ അവസാനിപ്പിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർഥികൾ കഴിഞ്ഞ നൂറു ദിവസമായി സമരരംഗത്തുള്ളത്.

സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി തങ്ങളുടെ ആവശ്യങ്ങൾ തള്ളിക്കളയുന്ന സർക്കാർ, എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. മുൻപ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നിയമന പ്രതിസന്ധികളിൽ ശക്തമായി സംസാരിച്ചിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ തങ്ങളുടെ വിഷയം തിരിഞ്ഞുനോക്കുന്നില്ലെന്നും ഇത് സർക്കാരിന്റെ വ്യക്തമായ ഇരട്ടത്താപ്പാണെന്നും സമരക്കാർ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് മാനേജ്മെന്റുകളിൽ നിന്ന് വഴിവിട്ട സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നത് കൊണ്ടാണ് വിഷയം അനുഭാവപൂർവ്വം പരിഗണിക്കാത്തതെന്ന് സമരസമിതി ഉന്നയിച്ചു. കൂടാതെ, വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സമരം പൊളിക്കാനാണ് ശ്രമിച്ചതെന്നും സമരസമിതി കൺവീനർ വളർമതി മാധ്യമങ്ങളോട് പറഞ്ഞു.

ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ ഉദ്യോഗാർഥികൾ, സമരത്തിന്റെ അടുത്ത ഘട്ടമായി മരണം വരെ നിരാഹാര സമരത്തിലേക്ക് കടക്കുകയാണെന്ന് അറിയിച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ വീണ്ടും നേരിൽ കാണാൻ ശ്രമിക്കുമെന്നും സമരനേതൃത്വം മാധ്യമങ്ങളോട് വ്യക്തമാക്കി.

Read more

പരീക്ഷാ ക്രമക്കേടിൽ PSCയിൽ നടപടി; പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

പരീക്ഷാ ക്രമക്കേടിൽ PSCയിൽ നടപടി; പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി അഡീഷണൽ സെക്രട്ടറി ആർ ഹരിക്ക് സസ്പെൻഷൻ. പി.എസ്.സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറിയാണ് ഹരി. പരീക്ഷ ക്രമക്കേടിൽ

എസ്എംഎ ബാധിതര്‍ക്ക് സൗജന്യ മരുന്ന്; പ്രായപരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍

എസ്എംഎ ബാധിതര്‍ക്ക് സൗജന്യ മരുന്ന്; പ്രായപരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദങ്ങള്‍ക്കിടെ രോഗബാധിതരായ മുഴുവന്‍ പേര്‍ക്കും സൗജന്യമായി മരുന്നു നല്‍കാനുള്ള നീക്കവുമായി സര്‍ക്കാ