പ്രധാനമന്ത്രിയുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി

Share

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

ലുലു ഗ്രൂപ്പിന്റെ കേരളത്തിലെയും മറ്റ്‌ ഇന്ത്യൻ സംസ്ഥാനങ്ങളിലേയും നിലവിലെ പ്രവർത്തനങ്ങളെപ്പറ്റിയും ഭാവി പദ്ധതികളെപ്പറ്റിയും യൂസഫലി പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. രാജ്യത്തെ ഭക്ഷ്യമേഖലയിൽ ലുലു ഗ്രൂപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച വിവിധ ഉത്തേജക പദ്ധതികൾ നടപ്പാക്കിയതിലൂടെ രാജ്യത്തെ കർഷകർക്കും ഭക്ഷ്യ സുരക്ഷക്കും കയറ്റുമതിക്കും വളരെയേറെ ഗുണം ചെയ്തുവെന്നും യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു.

Read more

ഹോർമുസ് കടലിടുക്കിന് ബദലായി സിറിയൻ എണ്ണപ്പാത; മികച്ച നീക്കമെന്ന് ഡൊണാൾഡ് ട്രംപ്

ഹോർമുസ് കടലിടുക്കിന് ബദലായി സിറിയൻ എണ്ണപ്പാത; മികച്ച നീക്കമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിങ്‌ടൺ: ആഗോള ഊർജ്ജവിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് ഇടുക്കിന് പകരമായി സിറിയ മുന്നോട്ടുവെച്ച എണ്ണപ്പാത പദ്ധതിയെ സ്വാഗതംചെയ്

പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി സതീശൻ; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്ന് വിശദീകരണം

പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി സതീശൻ; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്