ഈ അധ്യക്ഷ അവിടെത്തന്നെ തുടരേണ്ടതുണ്ടോ?

0

ഏറണാകുളത്ത് നിന്ന് ഒരു യുവതി വനിതാ കമ്മീഷൻ ചെയർപേഴ്സണെ വിളിച്ച് പരാതി പറയുമ്പോഴുള്ള പ്രതികരണമാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

ഭർതൃവീട്ടിൽ വെച്ച് താൻ അനുഭവിക്കുന്ന യാതനകളെ പറ്റി വിശദീകരിക്കുമ്പോൾ ചെയർപേഴ്സൺ കാണിക്കുന്ന അസഹിഷ്ണുതയും ശരീര ഭാഷയും തികച്ചും അരോചകം തന്നെ.

പീഢന മരണങ്ങണളുടെ അനവധി റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്ന സമകാലിക സ്ഥിതി യിലാണ് ഈ കമീഷൻ അധ്യക്ഷയുടെ ഇത്തരത്തിലുള്ള പ്രതികരണമെന്നത് ഇവരെ നിയമിച്ചവരും നിയന്ത്രിക്കുന്നവരൊന്നും കാണുന്നില്ലെന്നത് യാദൃശ്ചികമായിരിക്കാൻ ഇടയില്ല.

ഈ ബഹുമാനപ്പെട്ട കമ്മീഷൻ അദ്ധ്യക്ഷയുടെ പ്രതികരണത്തിലൂടെ നമുക്ക് മനസ്സിലാകുന്നത്, അവർ പറയാതെ പറയുന്നത് ”നിരപരാധിയായിരിക്കുക എന്നത് കുറ്റകൃത്യമാണ് എന്ന് തന്നെയാണ് “.


ആൺകോയ്മയുടെ വർത്തമാന അവസ്ഥയിൽ ഒരു പുരുഷൻ പോലും ഇത്രയും ധിക്കാരത്തോടെ, അസഹിഷ്ണുതയോടെ പ്രതികരിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം.

ഉത്തരവാദപ്പെട്ടവർ ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ അധ്യക്ഷ അവിടെത്തന്നെ തുടരേണ്ടതുണ്ടോ എന്ന്.
‘ഇവർ കേരളത്തിൻ്റെ ശാപമാണ് ”