എന്‍റെ ഭാഷ എന്‍റെ വീടാണ്, എന്‍റെ ആകാശമാണ്, ഞാന്‍ കാണുന്ന നക്ഷത്രമാണ്; എംടിയുടെ പ്രതിജ്ഞ

0

തിരുവനന്തപുരം: എം.ടി. വാസുദേവൻ നായർ എഴുതിയ പ്രതിജ്ഞ വിദ്യാലയങ്ങളില്‍ വായിക്കാൻ തീരുമാനിച്ചത് 2018ൽ. ഈ പ്രതിജ്ഞ കേരളത്തിലെ വിദ്യാലയങ്ങളിലെ ഭാഷാ -സാംസ്‌കാരിക പരിപാടികളില്‍ ചൊല്ലിക്കൊടുക്കേണ്ട ഭാഷാപ്രതിജ്ഞയായി അംഗീകരിച്ച് ഉത്തരവാകുകയായിരുന്നു. ജെസിയും ഗോപിനാരായണനും നയിക്കുന്ന തിരുവനന്തപുരത്തെ മലയാളം പള്ളിക്കൂടത്തിലെ കുട്ടികള്‍ക്കായി 2018ൽ എം.ടി എഴുതി നല്‍കിയ പ്രതിജ്ഞയാണിത്.

“മലയാളമാണ് എന്‍റെ ഭാഷ. എന്‍റെ ഭാഷ എന്‍റെ വീടാണ്, എന്‍റെ ആകാശമാണ്. ഞാന്‍ കാണുന്ന നക്ഷത്രമാണ്, എന്നെ തഴുകുന്ന കാറ്റാണ്, എന്‍റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍ വെളളമാണ്, എന്‍റെ അമ്മയുടെ തലോടലും ശാസനയുമാണ്, ഏതു നാട്ടിലെത്തിയാലും ഞാന്‍ സ്വപ്നം കാണുന്നത് എന്‍റെ ഭാഷയിലാണ്.

എന്‍റെ ഭാഷ ഞാന്‍ തന്നെയാണ് ‘ -ഇതാണ് ആ പ്രതിജ്ഞ.

ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ആ പ്രതിജ്ഞ ചൊല്ലും.