മാക്ട ലെജൻ്റ് ഓണർ പുരസ്ക്കാരം കെ.എസ്.സേതുമാധവന്

Share

കൊച്ചി: ഈ വർഷത്തെ മാക്ട ലെജൻഡ് ഓണർ പുരസ്കാരത്തിന് പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവൻ അർഹനായി. സുദീർഘമായ ആറു പതിറ്റാണ്ടുകളായി ചലച്ചിത്രവേദിക്ക് നൽകി വരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ ബഹുമാനിച്ച് കെ എസ് സേതുമാധവനെ ഐകകണ്ഠേന പുരസ്കാരത്തിനായി തെരഞ്ഞെടുകയായിരുന്നുവെന്ന് ജൂറി അംഗങ്ങൾ അറിയിച്ചു.

മലയാളത്തിനു പുറമെ തെന്നിന്ത്യൻ ഭാഷകളിലും കെ എസ് സേതുമാധവൻ വളരെ സജീവമായിരുന്നു. സംസ്ഥാന ദേശീയ അവാർഡുകൾ നിരവധി തവണ കരസ്ഥമാക്കിട്ടുണ്ട്. സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളിൽ അദ്ദേഹത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തം നിസ്തുലമാണെന്ന് ജൂറി വിലയിരുത്തി.

ജോൺ പോൾ ചെയർമാനും കലൂർ ഡെന്നീസ് കൺവീനറും ഫാസിൽ, സിബി മലയിൽ, കമൽ എന്നിവർ ജൂറി അംഗങ്ങളുമായിരുന്നു. മലയാളചലച്ചിത്ര ശാഖയ്ക്ക് സമഗ്ര സംഭാവന നൽകിയ പ്രതിഭകളായ സാങ്കേതിക വ്യക്തിത്വങ്ങൾക്ക് രണ്ടുവർഷം കൂടുമ്പോൾ മാക്ട നൽകിപ്പോരുന്ന പുരസ്കാരമാണ് മാക് ദി ലെജൻഡ് ഓണർ പുരസ്കാരം. എം ടി വാസുദേവൻ നായരും മധുവുമാണ് പോയ വർഷങ്ങളിൽ പുരസ്കാരത്തിന് അർഹരായത്. ജോൺ പോൾ ചെയർമാനും കലൂർ ഡെന്നീസ് കൺവീനറും സംവിധായകരായ ഫാസിൽ, സിബി മലയിൽ, കമൽ എന്നിവർ ജൂറി അംഗങ്ങളും ആയിരുന്നു.

Read more

ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും നോട്ടീസ് നൽകും

ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും നോട്ടീസ് നൽകും

ഡൽഹി: ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും അടങ്ങുന്

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈ

"മരിക്കാൻ പേടിയില്ല, ആഗ്രഹിച്ചത് വിമാനം തകർക്കാൻ": ഫ്ലൈ ദുബായ് സഹപൈലറ്റിന്‍റെ മൊഴി പുറത്ത്

"മരിക്കാൻ പേടിയില്ല, ആഗ്രഹിച്ചത് വിമാനം തകർക്കാൻ": ഫ്ലൈ ദുബായ് സഹപൈലറ്റിന്‍റെ മൊഴി പുറത്ത്

ദുബായി: ഫ്ലൈ ദുബായ് ക്യാപ്റ്റൻ സമിത് മച്ഛറിനെ ആക്രമിച്ച സംഭവത്തിൽ സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ മൊഴി പുറത്ത്. വിമാനം തകർക്കാനാണ് ആഗ്രഹി