ബർമുഡ ട്രയാംഗിള്‍ പോലെ തന്നെ ദുരൂഹതകള്‍ മാത്രം ബാക്കിവെയ്ക്കുന്നൊരിടം കൂടിയുണ്ട് ഭൂമിയില്‍. ലോകത്തെ എല്ലാ നാവികന്മ്മര്‍ക്കും പേടി സ്വപ്നമായ ഒരിടം. അതാണ് മാഗ്ദെലിൻ ദ്വീപുകൾ. കാനഡയ്ക്കു സമീപ മാണ് ഈ ദ്വീപ്. 18,19 നൂറ്റാണ്ടുകൾക്കിടയിൽ മാഗ്ദെലിനു സമീപത്തു കടലിൽ മുങ്ങിയത് ആയിരത്തോളം കപ്പലുകളാണ്.
ഇത്തരമൊരു ദ്വീപ് അവിടെ ഉണ്ടായിരുന്നു എന്ന് തന്നെ ആളുകള്‍ അറിയുന്നത് ഏറെ കാലത്തിനു ശേഷമാണ്. എപ്പോൾ വേണമെങ്കിലും മാറാവുന്ന പ്രവചനാതീതമായ കാലാവസ്ഥയാണ് ഇവിടെ. ശീത കാലമായാൽ മാഗ്ദെലിൻ പൂർണമായും ഒറ്റപ്പെടും. ദ്വീപിനു ചുറ്റുമുള്ള വെള്ളം ഐസാവും. വൻകരയിലേക്കും തിരിച്ചുമുള്ള യാത്ര സാധ്യമല്ല പിന്നെ. മാഗ്ദെലിൻ ദ്വീപിൽ ഇപ്പോഴുള്ള പതിമൂവായിരത്തോളം വരുന്ന ജനസംഖ്യയിൽ 90 ശതമാനവും കപ്പൽദുരന്തവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരാണ്. അതയത് ഇവരില്‍ പലരും കപ്പല്‍ ദുരന്തത്തില്‍ പെട്ട് ഇവിടേയ്ക്ക് വന്നടിഞ്ഞവര്‍ തന്നെ.കപ്പൽ ദുരന്തങ്ങളിൽ നിന്നു രക്ഷപ്പെട്ടവരോ അവരുടെ മക്കളോ പേരക്കുട്ടികളോ ആണ് മാഗ്ദെലിനോനിലെ ഓരോ പൗരനും. അതു മാത്രമല്ല കൗതുകം. തകർന്നടിയുന്ന കപ്പലുകളുടെ അവശിഷ്ടങ്ങൾ കൊണ്ടാണ് ഇവിടെയുള്ള മിക്ക വീടുകളും കടകളും നിർമിച്ചിരിക്കുന്നത്.