കോഴിക്കോട്: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട ‘മഹ’ ചുഴലിക്കാറ്റ് കേരളതീരം വിട്ടു. കൂടുതല്‍ ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തേക്ക് പോകുന്ന മഹ ചുഴലിക്കാറ്റ് മംഗലാപുരത്ത് നിന്ന് 390 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ കേരളത്തില്‍ പൊതുവെ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.
ഉഡുപ്പിയിലും പനാജിയിലുമടക്കം ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ് ഇന്ന് ചുഴലിക്കാറ്റിന്റെ വേഗം. മഹ ലക്ഷദ്വീപ് കടന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങുകയാണ്. അതിനാൽ ലക്ഷദ്വീപും സുരക്ഷിതമാണ്. എന്നാൽ, ലക്ഷദ്വീപിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചെര്‍ബാനിയാനി റീഫിന് (ലക്ഷദ്വീപ്) 180 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ്, ചെറിയാപാനി റീഫിന് (ലക്ഷദ്വീപ്) വടക്ക്-വടക്ക് പടിഞ്ഞാറ് 220 കി.മീ. കവരത്തിയില്‍ നിന്ന് (ലക്ഷദ്വീപ്) 380 കിലോമീറ്റര്‍ വടക്കും കോഴിക്കോട് നിന്ന് വടക്ക് പടിഞ്ഞാറ് 500 കിലോമീറ്ററിലുമാണഅ നിലവില്‍ മഹ ചുഴലിക്കാറ്റുള്ളത്.
അതേ സമയം കേരളത്തിലെ തീരമേഖലയിലും മലയോരമേഖലയിലും ചിലനേരങ്ങളില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു. വെള്ളിയാഴ്ച മധ്യകിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 120 മുതല്‍ 145 കിലോമീറ്റര്‍വരെ വേഗത്തില്‍ അതിശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്.വ്യാഴാഴ്ച വൈകീട്ടോടെയാണ് അമ്നി ദ്വീപിൽ മഹ ചുഴലിക്കാറ്റ് വീശിയത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയായിരുന്നു ഈ സമയത്ത് കാറ്റിന്റെ വേഗം.