'മഹാനടി'യില്‍ ജമിനി ഗണേശനെ മോശമായി ചിത്രീകരിച്ചു; സാവിത്രിയെ മദ്യപാനിയാക്കിയത് എന്റെ അച്ഛനല്ല; മഹാനടിക്കെതിരെ ജെമിനി ഗണേശിന്റെ മകള്‍

അന്തരിച്ച തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിത കഥപറയുന്ന മഹാനടി വിവാദത്തില്‍. തന്റെ പിതാവിനെ ചിത്രത്തിലുടനീളം അപമാനിക്കുകയാണ് മഹാനടിയുടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തതെന്ന് ആരോപിച്ച് രംഗത്തു വന്നിരിക്കുകയാണ് മകള്‍ കമല സെല്‍വരാജ്.

'മഹാനടി'യില്‍ ജമിനി ഗണേശനെ മോശമായി ചിത്രീകരിച്ചു; സാവിത്രിയെ മദ്യപാനിയാക്കിയത് എന്റെ അച്ഛനല്ല; മഹാനടിക്കെതിരെ ജെമിനി ഗണേശിന്റെ മകള്‍
savitri

അന്തരിച്ച തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിത കഥപറയുന്ന മഹാനടി വിവാദത്തില്‍. തന്റെ പിതാവിനെ ചിത്രത്തിലുടനീളം അപമാനിക്കുകയാണ് മഹാനടിയുടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തതെന്ന് ആരോപിച്ച് രംഗത്തു വന്നിരിക്കുകയാണ് മകള്‍ കമല സെല്‍വരാജ്.

ജെമിനി ഗണേശന് ആദ്യ ഭാര്യ അലമേലുവിലുണ്ടായ മകളാണ് കമല. ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തി സുരേഷും ജെമിനി ഗണേശനായി ദുല്‍ഖറുമാണ് അഭിനയിക്കുന്നത്. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അച്ഛനെ സിനിമയില്‍ മോശമായി ചിത്രീകരിച്ചു എന്നറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു പോയെന്ന് സാവിത്രി പറഞ്ഞു. സാവിത്രിയെ കാണാന്‍ വേണ്ടി മാത്രം സെറ്റുകള്‍ തോറും അലഞ്ഞു നടക്കുന്ന ആളായി തന്റെ അച്ഛനെ ചിത്രീകരിച്ചു. എന്നാല്‍ സത്യം അതല്ല. അക്കാലത്ത് എന്റെ അച്ഛന്‍ മാത്രമായിരുന്നു ഏറ്റവും വലിയ താരം-കമല പറഞ്ഞു.

‘പിന്നെ സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് എന്റെ അച്ഛനല്ല. അവരെ മദ്യപാനിയാക്കിയതും അദ്ദേഹമല്ല. സംവിധായകന്‍ അത്തരത്തില്‍ കാണിച്ചത് എന്നെ ശരിക്കും വേദനിപ്പിച്ചു. സാവിത്രി പ്രാപ്തം എന്ന സിനിമ ചെയ്യുന്ന അവസരത്തില്‍ ഞാന്‍ എന്റെ അച്ഛനോടൊപ്പം അവരുടെ വീട്ടില്‍ പോയിട്ടുണ്ട്. അന്ന് അവരുടെ ബന്ധുക്കളും കാവല്‍ക്കാരും ഞങ്ങളെ വീടിനകത്തേക്ക് കടത്തിവിട്ടില്ല. അതിനു ശേഷം ഞാന്‍ ആ വീട് കണ്ടിട്ടില്ല’ കമല പറഞ്ഞു.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ