മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാന് കൊവിഡ്

0

മഹാരാഷ്​ട്ര മുൻമുഖ്യമന്ത്രിയും നിലവിലെ പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രിയുമായ അശോക്​ ചവാന്​ കൊവിഡ്​ സ്ഥിരീകരിച്ചു​. ഇന്നലെയാണ് ഇദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്‍റെ വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം ചവാന് കൊവിഡ് ലഭിച്ചതെന്നാണ് കരുതുന്നത്.

മഹാരാഷ്​ട്രയിൽ കൊവിഡ്​ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ്​ അശോക്​ ചവാൻ. നേര​ത്തെ ഭവന വകുപ്പ്​ മന്ത്രി ജിതേന്ദ്ര അവാദിനും കൊവിഡ്​ സ്ഥിരീകരിച്ചിരുന്നു.അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നിരിക്കുകയാണ്. ഇന്ന് 3041 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ രോഗികളുടെ എണ്ണം 3000 കടക്കുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 50231 ആയി. ഇന്ന് 58 പേർ കൂടി മരിച്ചതോടെ ഇതുവരെയുള്ള മരണ സംഖ്യ 1635 ആയി. മുംബൈയിൽ രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു.ഇന്ന് 1196 പേരാണ് സംസ്ഥാനത്ത് രോഗമുക്തരായത്. ഇതോടെ രോഗ മുക്തരായവരുടെ എണ്ണം 14600ആയി.