28 വർഷത്തെ താക്കറെ ആധിപത്യം അവസാനിപ്പിച്ചു: മഹായുതി ഇനി മുംബൈ ഭരിക്കും

28 വർഷത്തെ താക്കറെ ആധിപത്യം അവസാനിപ്പിച്ചു: മഹായുതി ഇനി മുംബൈ ഭരിക്കും

രാജ്യത്തെ ഏറ്റവും വലിയ കോപ്പറേഷനിൽ ഭരണം നേടി ബി ജെ പി മുന്നണി. മഹാരാഷ്ട്രയിലെ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം. കോപ്പറേഷനിൽ 227 ഡിവിഷനുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

227 വാർഡുകളുള്ള കോർപ്പറേഷനിൽ 217ലും മഹായുതി സഖ്യം വിജയിച്ചു. 28 വർഷമായി നീണ്ടു നിൽക്കുന്ന താക്കറേ ഭരണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. ഉദ്ധവ് വിഭാഗം ശിവസേന 74 സീറ്റുകളാണ് നേടിയത്. നവ നിർമാണ സേന എട്ടു സീറ്റുകളും നേടി. 11 സീറ്റിലാണ് കോൺഗ്രസ് വിജയിച്ചിരിക്കുന്നത്.

ഉദ്ധവ് താക്കറേയും രാജ് താക്കറേയും ഒന്നിച്ചാണ് മഹായുതി സഖ്യത്തിനെതിരേ അണി നിരന്നതെങ്കിലും വിജയം ബിജെപി സ്വന്തമാക്കി.

2017ലാണ് അവസാനമായി ബിഎംസി തെരഞ്ഞെടുപ്പു നടന്നത്. അന്ന് ഏക്നാഥ് ഷിൻഡെ ശിവസേനയ്ക്കൊപ്പമായിരുന്നു. 29 മുനിസിപ്പൽ കോർപ്പറേഷനുകളിലായി 893 വാർഡുകളിൽ 2863 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്.

Read more

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

കേരളത്തിലെ സൂക്ഷ്മ–ചെറുകിട–ഇടത്തരം (MSME) സംരംഭകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര ബയർമാർക്ക് മുന്നിൽ അവതരിപ്പിക്കാനും കയറ്റുമതി സാധ്