മഹതിർ മുഹമ്മദ് മലേഷ്യൻ പ്രധാനമന്ത്രിയാകുമ്പോള്‍ അറിയാതെ പോകരുത് ഈ മലയാളിബന്ധം

മഹതിർ മുഹമ്മദ് മലേഷ്യൻ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ മലയാളികള്‍ക്കും സന്തോഷിക്കാം. കാരണം അദേഹത്തിന് അധികമാര്‍ക്കും അറിയാത്തൊരു മലയാളിബന്ധമുണ്ട്.

മഹതിർ മുഹമ്മദ് മലേഷ്യൻ പ്രധാനമന്ത്രിയാകുമ്പോള്‍ അറിയാതെ പോകരുത് ഈ മലയാളിബന്ധം
333

മഹതിർ മുഹമ്മദ് മലേഷ്യൻ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ മലയാളികള്‍ക്കും സന്തോഷിക്കാം. കാരണം അദേഹത്തിന് അധികമാര്‍ക്കും അറിയാത്തൊരു മലയാളിബന്ധമുണ്ട്. മുഹമ്മദ് ഇസ്ക്കന്ദർ കുട്ടി എന്ന മലബാറുകാരനാണ് മഹതിറിന്റെ പിതാവ്. മലേഷ്യക്കാർ ഇദ്ദേഹത്തെ സ്നേഹത്തോടെ മാസ്റ്റർ മുഹമ്മദ് എന്നാണ് വിളിച്ചിരുന്നത്. ഗവൺമെന്‍റ് ഇംഗ്ളീഷ് സ്കൂളിലെ അധ്യാപകനായിരുന്നു അദ്ദേഹം.

എപ്പോഴാണ് ഇദ്ദേഹം മലേഷ്യയിലേക്ക് പണ്ട് കുടിയേറിയതെന്നു ഇപ്പോഴും അവ്യക്തമാണ്. തായ് വംശജ വാൻ ടെപവാനാണ് അദ്ദേഹത്തിന്റെ

മാതാവ്. മഹിതറിനു ഇപ്പോള്‍ 92 വയസ്സുണ്ട്. ഇതിനിടെ, തന്‍റെ പിതാവല്ല, പിതാമഹനാണ് കേരളത്തിൽ നിന്ന് കുടിയേറിയത് എന്ന് മഹാതിറിന്‍റെ മകൾ അടുത്തിടെ പറഞ്ഞിരുന്നു . പക്ഷെ ഇതിനെ കുറിച്ചു മഹിതര്‍ ഒരിക്കലും പ്രതികരിച്ചിട്ടില്ല. ഏറ്റവുമധികം കാലം ഔദ്യോഗിക പദവി വഹിച്ച പ്രധാനമന്ത്രി എന്ന റെക്കോഡും 1981 മുതൽ 2003 വരെ പ്രധാനമന്ത്രിയായിരുന്ന മഹാതിർ മുഹമ്മദിന്‍റെ പേരിലാണ് കുറിക്കപ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രിയായ നജീബ് റസാഖിനെ പരാജയപ്പെടുത്തിയാണ് മഹാതിർ നയിക്കുന്ന പ്രതിപക്ഷം ഇത്തവണ ഭൂരിപക്ഷം കരസ്ഥമാക്കിയത്.

222 സീറ്റുകളില്‍ 113 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് മഹതറിന്റെ സഖ്യം അധികാരം നേടുന്നത്. ലോകത്തെ ഏറ്റവും പ്രായം കൂടിയ തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിയാകും ഇതോടെ ഇദ്ദേഹം.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു