പണമില്ലാത്തതിനാല്‍ ഇവളുടെ സ്വപ്‌നങ്ങള്‍ തകരരുത്; തുർക്കിയിൽ വെച്ചു നടക്കുന്ന പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഈ പെണ്‍കുട്ടിക്ക് സാധിക്കും; പക്ഷെ അവളുടെ കൂടെ നില്‍ക്കാന്‍ കായികപ്രേമികള്‍ തയ്യാറാകണം

0

പെണ്ണിന്റെ ഉയർച്ചയിലും നേട്ടങ്ങളിലും ആവേശം കൊള്ളുന്ന അതിനായി ഉച്ചത്തിലുച്ചത്തിൽ വാദിക്കുന്ന സകലരും ഈ പെണ്‍കുട്ടിയെ കുറിച്ചു കൂടി അറിയണം. പവർ ലിഫ്റ്റിങ്ങിൽ ഒട്ടേറെ ദേശീയ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടി മജ്‌സിയയെ കുറിച്ചു.

ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പോവുന്ന  കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരിയിലെ, ഇരുപത്തിനാല് വയസുമാത്രമുള്ള  ഈ പെണ്‍കുട്ടിക്ക് സാമ്പത്തികപ്രയാസം കാരണം തുർക്കിയിൽ നടക്കുന്ന അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള വാതിലുകൾ അടയുകയാണ്. സാമ്പത്തികപ്രയാസം കാരണം തുർക്കിയിൽ നടക്കുന്ന അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള വാതിലുകൾ അടയും.

വരുന്ന നാല് ദിവസത്തിനുള്ളിൽ മജ്‌സിയയ്ക്ക് ഒരു സ്പോൺസറെ കണ്ടെത്തണം. ഇല്ലെങ്കില്‍ അവളുടെ രാജ്യാന്തരമത്സരമെന്ന സ്വപ്നം അവിടെ അവസാനിക്കും. പവര്‍ ലിഫ്റ്റിങ്ങില്‍ ഒരു പെണ്‍കുട്ടി തന്‍റെ കരുത്ത് കാണിക്കുമ്പോള്‍ അവളുടെ കൂടെ നില്‍ക്കാന്‍ കായികപ്രേമികള്‍ തയ്യാറാവേണ്ടതുണ്ട്.  ഒക്ടോബര്‍ 13 മുതല്‍ 22 വരെ തുർക്കിയിൽ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിലേക്കാണ് ഈ ഇരുപത്തിനാലുകാരി യോഗ്യത നേടിയത്. ലക്‌നോവിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയതോടെയാണ് അന്തര്‍ദേശീയ മീറ്റിലേക്കുള്ള യോഗ്യത നേടിയത്.

മന്ത്രി കെ. ടി ജലീലിനെ സമീപിച്ചപ്പോൾ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സഹായം നല്‍കാന്‍ പറ്റുകയുള്ളൂ എന്ന് മറുപടിയാണ് മന്ത്രിയുടെ പിഎയിൽ നിന്ന് ലഭിച്ചതെന്ന് മജ്‌സിയ പറയുന്നു.ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ 370 കിലോ ഉയര്‍ത്തി രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ മജ്‌സിയ സാഹചര്യങ്ങള്‍ തീര്‍ത്ത പ്രതിസന്ധിയുടെ കടലുകളേറെ മറികടന്നാണ് അഭിമാനാര്‍ഹമായ നേട്ടം എടുത്തുയര്‍ത്തിയത്. പതിനാല് രാജ്യക്കാരെ പിന്നിലാക്കി മിന്നും നേട്ടം കരസ്ഥമാക്കിയ മജ്‌സിയ പവര്‍ലിഫ്റ്റിങ് പരിശീലനം തുടങ്ങിയത് പത്ത് മാസം മുന്‍പ് മാത്രമാണെന്നതാണ് വിസ്മയകരം.

ജൂലായ് പത്താം തീയതിക്ക് മുന്‍പ് പണം അടച്ചില്ലെങ്കില്‍ തുര്‍ക്കിയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവില്ല. രണ്ടാം സ്ഥാനക്കാരി മേഘാലയ സ്വദേശിനിയാവും തുര്‍ക്കിക്ക് പോവുക. മുട്ടാവുന്ന വാതിലുകളിലൊക്കെ അവള്‍ മുട്ടി. എല്ലാവരിൽ നിന്നും പോസീറ്റീവ് ആയ പ്രോത്സാഹനങ്ങള്‍ തന്നെയാണ് കിട്ടിയത്. പക്ഷെ പണം മാത്രം കിട്ടിയില്ലെന്നും മജ്‌സിയ പറയുന്നു.