സിംഗപ്പൂരിൽ പൂർണ്ണമായും ചീത്രീകരിച്ച, നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധനേടിയ മലയാള ഹൃസ്വ ചിത്രം അകലെ, യൂറ്റൂബിൽ റിലീസ് ചെയ്തു . ഡിസംബര്‍ 15 ന് വൈകിട്ട് 5 മണിക്ക് സിംഗപ്പൂർ മലയാളം പത്രം പ്രവാസി എക്സ്പ്രസ്സ് ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ചിത്രം പ്രദർശിപ്പിക്കും ..(YouTube.com/PravasiExpress )
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയും റിലീസ് ലിങ്ക് പുറത്തു വിടും . രാജേഷ് കുമാർ ഗോപാലകൃഷ്‌ണൻ സംവിധാനം ചെയ്ത ചിത്രം, ഗോവ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ , സാൻ ഫ്രാൻസിക്‌സോ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ , ഗ്രീസ് ഫിലിം ഫെസ്റ്റിവൽ, സിനിമ മേക്കിങ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അലിബാഗ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ , പുണെ , കേരള ,ഹിമാചൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽസ് എന്നിവിടങ്ങളിൽ തിരഞ്ഞെടുക്കപ്പെടുകയും, മറ്റു നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു.
മൊക്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ, മികച്ച നവാഗത സംവിധായകനുള്ള (ഇന്റർനാഷണൽ & ഇന്ത്യൻ കാറ്റഗറി ) പുരസ്‌കാരവും ,ബെസ്റ് ആക്ടർ , ബേസ്ഡ് ആക്ടറസ്സ് നേട്ടവും ചിത്രം നേടി , ഇൻഡോ ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ബെസ്റ് ആക്ടർ , ബേസ്ഡ് ആക്ടറസ്സ് പുരസ്‌കാരങ്ങൾ ,ടോക്കിയോ ഫിലിം അവാർഡ്‌സ് ,മാസ്റ്റേഴ്സ് സിനിമ ( റോം) എന്നിവിങ്ങലിൽ ബെസ്ഡ് ഡ്രാമ നേട്ടവും ,ടോഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വേൾഡ് ഫിലിം ഫെസ്റ്റിവൽ- സിംഗപ്പൂര്‍ എന്നിവയിൽ മികച്ച ഷോർട്ട് ഫിലിം അവാർഡ്‌സ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളുടെ നിറവിൽ ആണ് ചിത്രം യൂട്യൂബിൽ എത്തുന്നത് ..
എം കെ വി രാജേഷ് ആണ് രചന , അജേഷ് കാവാലൻ ഛായാഗ്രഹണവും ഡാസ്സൽ ഡേവിസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു . ദേവദത്ത് ബിജിബാൽ പശ്ഛാത്തല സംഗീതം ചെയ്തിട്ടുള്ള ചിത്രത്തിൽ, ജയറാം നായർ ,വന്ദന , അപർണ്ണ ഹരി ,ബിനൂപ് ,വീണ ഉണ്ണി ,റിയാസ് ,തൻവി ബിനൂപ് എന്നിവർ അഭിനയിച്ചിരിക്കുന്നു .
സമകാലീന കുടുംബ പശ്ഛാത്തലത്തിൽ ഒറ്റപ്പെടുന്ന മനുഷ്യരുടെ കഥ പറയുന്ന അകലെ , വാർദ്ധക്യത്തിൽ തനിച്ചാവുന്നവരുടെ നോവിക്കുന്ന ഏകാന്തതയുടെ പ്രതിഫലനം ആണ് .. തിരിച്ചു പിടിക്കാൻ കൊതിക്കുന്ന ബന്ധങ്ങളുടെ ഊഷ്മളത, മറ്റു പല സാഹചര്യം കാരണം അകലെ ഉപേക്ഷിക്കേണ്ടി വന്നതിന്റെ വേദന പറയുകയാണ് അകലെ ..
Watch Sort film here: https://youtu.be/QIiP7DZKtAc