ബംഗളൂരുവിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി

Share

ബംഗളൂരുവിൽ മലയാളി നഴ്‌സിനെ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം എഴുകോൺ എടക്കോട് ഐശ്വര്യയിൽ ശശിധരന്റെ മകൻ അതുലി(26)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അതുൽ രണ്ട് വർഷമായി ജോലി ചെയ്തിരുന്ന മാറത്തഹള്ളി സക്ര വേൾഡ് ആശുപത്രിയിയിലെ കൊവിഡ് കെയർ ഐസിയുവിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പരാതിയുമായി അതുലിന്റെ പിതാവ് രംഗത്തെത്തി. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് മാറത്തഹള്ളി പൊലീസിൽ പരാതി നൽകി.

പോസ്റ്റുമോർട്ടം നടത്താൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും ശീതീകരണ സംവിധാനമുള്ള ആംബുലൻസ് വിട്ടുനൽകിയില്ലെന്നും പിതാവ് ആരോപിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ