നേപ്പാളില്‍ മരിച്ച മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Share

ന്യൂഡൽഹി: നേപ്പാളിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എട്ട് മലയാളികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. തൃഭുവന്‍ സര്‍വ്വകലാശാല മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. സമയം വൈകിയതിനാല്‍ ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങിയിരുന്നില്ല.

ബുധനാഴ്ച വൈകുന്നേരത്തെ വിമാനത്തില്‍ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കഴിഞ്ഞ ദിവസബുധനാഴ്ച വൈകുന്നേരത്തെ വിമാനത്തില്‍ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രണ്ട് വിമാനങ്ങളിലായി മാത്രമേ മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. കാഠ്മണ്ഡുവില്‍നിന്ന് ഡല്‍ഹിക്കുമാത്രമേ നേരിട്ട് വിമാനമുള്ളൂ. രാവിലെയും വൈകീട്ടുമാണ് ഡല്‍ഹി സര്‍വീസുകള്‍. ബുധനാഴ്ച തന്നെ മുഴുവന്‍ മൃതദേഹങ്ങളും ഡല്‍ഹിയിലെത്തിക്കാനായില്ലെങ്കില്‍ അടുത്തദിവസം ബാക്കിയുള്ളവ  കൊണ്ടുവരുമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നേപ്പാള്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്വകാര്യ റിസോര്‍ട്ടിലെ മുറിയിലെ ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള കാര്‍ബണ്‍മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

നേപ്പാളിലെ ദാമനില്‍ വിനോദയാത്രയ്ക്കുപോയ പതിനഞ്ചംഗ മലയാളിസംഘത്തിലെ എട്ടുപേരെയാണ് ചൊവ്വാഴ്ച ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ