മിനി ട്രക്കും ട്രെയ്‍ലറും കൂട്ടിയിടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

മിനി ട്രക്കും ട്രെയ്‍ലറും കൂട്ടിയിടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു
j11-12

റിയാദ്: സൗദിയിൽ മിനി ട്രക്കും (ഡൈന) ട്രെയ്‍ലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദ് - ദമ്മാം ഹൈവേയിൽ വ്യാഴാഴ്ച അർധരാത്രി പന്ത്രണ്ടോടെയുണ്ടായ അപകടത്തിലാണ് മലപ്പുറം മേലാറ്റൂർ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) മരിച്ചത്.

റിയാദ് നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന് ഏതാനും കിലോമീറ്റര്‍ അകലെയാണ് സംഭവം. റിയാദിൽ കെൻസ് എന്ന കമ്പനിയിൽ ഡ്രൈവറായ യുവാവ് മിനി ട്രക്കിൽ ദമ്മാമിൽ സാധനങ്ങളെത്തിച്ച് വിതരണം ചെയ്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം.

യൂസുഫ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം കമ്പനിയധികൃതരെ അറിയിക്കുകയും ചെയ്തു.

ദീർഘകാലമായി സൗദിയിൽ പ്രവാസിയായ യൂസുഫ് രണ്ടുമാസം മുമ്പാണ് അവാസാനമായി നാട്ടിൽ പോയി പത്ത് ദിവസം അവിടെ ചെലവഴിച്ച ശേഷം മടങ്ങിയത്. അടുത്ത മാർച്ചിൽ വീണ്ടും ലീവിൽ നാട്ടിൽ വരാമെന്ന് പറഞ്ഞാണ് മടങ്ങിയത്.

പിതാവ്: ബീരാൻ, മുണ്ടക്കോട്ടെ ചുണ്ടങ്ങ മറിയയാണ് മാതാവ്. ഭാര്യ: ഐനിക്കോട് സ്വദേശിനി റജീന പട്ടിക്കാടൻ. മക്കൾ: സന നസറിൻ (14), ഷഹൽ ഷാൻ (10), ഫാത്തിമ ഷസ്സ (രണ്ടര വയസ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Read more

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡു

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയു