അബുദാബി: എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ റൂബി മുഹമ്മദിനെ (63) അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് റൂബിയുടെ മകന്റെ ഭാര്യ ഷജനയെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു. അബുദാബി ഗയാത്തിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
വഴക്കിനെതുടര്‍ന്നുള്ള വാക്കുതര്‍ക്കത്തിനിടെ ഭര്‍തൃമാതാവിനെ ഷജന പിടിച്ചുതള്ളുകയും ഭിത്തിയില്‍ തലയിടിച്ചുവീണ് ഉടന്‍ മരിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടന്നുവരികയാണ്. റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഫെബ്രുവരി 15-ന് ഭാര്യയെയും മാതാവിനെയും സന്ദര്‍ശകവിസയില്‍ അബുദാബിയിലേക്ക് കൊണ്ടുവരികയായിരുന്നു. കോട്ടയം പൊന്‍കുന്നം സ്വദേശിനിയാണ് ഷജന.