റിയാദ്: താമസ സ്ഥലത്ത് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ പ്രവാസി മലയാളി തൽക്ഷണം മരിച്ചു. ജിദ്ദക്ക് സമീപം ബഹറ എന്ന സ്ഥലത്ത് മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി എക്കാടൻ ഫൈസൽ (40) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വ്യാഴാഴ്ച രാവിലെ റൂമിൽ വെച്ച് നെഞ്ചുവേദന ഉണ്ടാവുകയും തുടർന്ന് കുഴഞ്ഞുവീണ് ഉടൻ മരണം സംഭവിക്കുകയുമായിരുന്നു.
ബഹറയിലെ ഒരു മിനി മാർക്കറ്റിൽ 16 വർഷമായി ജീവനക്കാരനാണ്. പിതാവ് – എക്കാടൻ അഹമ്മദ്, മാതാവ് – ഫാത്തിമ, ഭാര്യ – താഹിറ, സഹോദരങ്ങൾ – അലവിക്കുട്ടി, ജബ്ബാർ, നൂറുദ്ധീൻ, ഷാഹുൽ ഹമീദ്. ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും.