പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍, മാള, കൊച്ചുകടവ് കടപ്പറമ്പില്‍ ബാവയുടെ മകന്‍ ഷമീര്‍ ബാവ (45) ആണ് മരിച്ചത്. മനാമയിലെ കുവൈത്ത് എംബസിയില്‍ ജീവനക്കാരനായിരുന്ന ഷമീര്‍ ബാവയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ – സുമയ്യ. മൂന്ന് മക്കളുണ്ട്. സഹോദരന്‍ ഷബീര്‍ (ബഹ്റൈന്‍), ഷമീന (മസ്‍കത്ത്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.