പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
oman-obit-saji-john_710x400xt

മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയും പരേതനായ തുണ്ടിയിൽ ചാക്കോയുടെ മകനുമായ സജി ജോൺ (62) ആണ് മസ്‌കത്തിൽ വെച്ച് മരണപ്പെട്ടത്. 40 വർഷത്തോളം മസ്കത്തിൽ കോൺട്രാക്ടറായി ജോലി ചെയ്തുവരികയായിരുന്നു.

പരേതയായ അമ്മിണി ചാക്കോയാണ് മാതാവ്. ഭാര്യ - ശോഭ ജോൺ റോയൽ ഒമാൻ ആശുപത്രി ജീവനക്കാരിയാണ്. മക്കൾ - സോജിൻ ജോൺ (അയർലൻഡ്), സിബിൻ ജോൺ (മസ്‌കത്ത്). സഹോദരങ്ങൾ - പരേതനായ സണ്ണി ചാക്കോ, സാബു ചാക്കോ, സന്തോഷ് ചാക്കോ (മസ്‌കത്ത്), സോണി ഷാജി. സംസ്‍കാരം മസ്‌കറ്റിലെ ഖുറത്തുള്ള പി.ഡി.ഒ സെമിത്തേരിയിൽ ഫെബ്രുവരി 6 തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്ക് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു