പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
saudi-obit-sarfaras_890x500xt

റിയാദ്: മലയാളി സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽ മരിച്ചു. കണ്ണൂർ ആയിക്കര സൈതമ്മറത്ത് ലാഞ്ചിറ പുരയിൽ പരേതനായ മഹമൂദിന്റെ മകൻ സർഫ്രാസ് മഹമൂദ് (37) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ മൂന്നു വർഷമായി ദമ്മാമിലെ ആർക്ക് ആൻഡ് ബിൽഡ് കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ തിങ്കളാഴ്ച രാത്രി പെട്ടന്നുണ്ടായ നെഞ്ചുവേദനയെ തുടർന്ന് അൽഖോബാറിലെ അൽമന ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ - ഫാത്തിമ ഷഹിസ്ത്ത, വിദ്യാർഥികളായ മക്കള്‍ ഇനായ ഫാത്തിമ, മുഹമ്മദ് ഇഷാൻ എന്നിവരുമൊത്ത് അൽ ഖോബാറിലായിരുന്നു താമസം. മാതാവ് ശരീഫ മഹമൂദ് നാട്ടിലാണ്. അൽ ഖോബാർ അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഇശാ നമസ്‌ക്കാരത്തിന് ശേഷം ദമ്മാം 91 മഖ്ബറയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നാസ് വക്കം അറിയിച്ചു.

13 വർഷം മുമ്പ് ദമ്മാമിൽ മരിച്ച സർഫ്രാസിന്റെ പിതാവ് മഹമൂദിന്റെ മൃതദേഹം ദമ്മാം മഖ്‍ബറയിലാണ് മറവു ചെയ്തിരുന്നത്. ഇതേ മഖ്‍ബറയിൽ തന്നെ സർഫ്രാസിനെയും ഖബറടക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹം നിറവേറ്റാന്‍ ഇന്ന് രാത്രി തന്നെ മറവു ചെയ്യുന്നതിനുള്ള അനുമതി നാസ് വക്കത്തിന്റെ ഇടപെടലിലൂടെ സാധ്യമാക്കുകയായിരുന്നു. നിലവിൽ അസർ നമസ്‌ക്കാരത്തിനുശേഷം ദമ്മാം മഖ്‍ബറയിൽ മൃതദേഹം ഖബറടക്കുന്നതിന് അനുമതിയില്ല.

Read more

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ