പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം (Cardiac arrest) മരിച്ചു. പാലക്കാട് ഷൊര്‍ണൂര്‍ മതിലിങ്കല്‍ വീട്ടില്‍ റോയ് ജോണ്‍ (63) ആണ് മരിച്ചത്. അല്‍ മുല്ല കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഷൊര്‍ണൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ചര്‍ച്ച് ഇടവക അംഗമാണ്.

ഭാര്യ – മിനി (കുവൈത്ത് ക്വാളിറ്റി നെറ്റ് കമ്പനി). മക്കള്‍ – നിഥില റോയ്, നര്‍ദ റോയ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സബാഹ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.