ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

മനാമ: ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി കെ.സി യൂനുസ് (42) ആണ് മരിച്ചത്.

ബഹ്റൈനില്‍ അക്കൗണ്ടന്റായി ജോലി ചെയ്‍തിരുന്ന ഇദ്ദേഹം ഒരാഴ്ചയായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്നു.

മുഹമ്മദ് കുഞ്ഞി – ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ – നസീബ. മകള്‍ – നെഹ്‍ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.