റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി മരിച്ചു. മലപ്പുറം ഈങ്ങാപ്പുഴ ചോയിയോട് താമസിക്കുന്ന മാനിപുരം അടിമാറിക്കര എ.കെ. ഇസ്മയില്‍ (46) ആണ് ഹൃദയാഘാതംമൂലം മരിച്ചത്.
ജിദ്ദ അല്‍-സാമറില്‍ 20 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം ജിദ്ദയിലെ നവോദയ കലാ സാംസ്കാരിക വേദി പ്രവര്‍ത്തകനാണ്. ഭാര്യ – ഹഫ്സത്ത്. മക്കള്‍ – ഇഹ്തിഷാം, മുഹമ്മദ് ജവാദ്, ഇന്ഷ മറിയം. സഹോദരങ്ങള്‍ – അബ്ദുറഹിമാന് കുട്ടി, കദീജ, പാത്തുട്ടി, സബിറ, തസ്ലീന.