മലയാളി യുവാവ് പോളണ്ടിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം

മലയാളി യുവാവ് പോളണ്ടിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം
xmalayail-1674851920.jpg.pagespeed.ic.ntonKTouvD

മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ഇബ്രാഹിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോളണ്ടിലെ ഐഎൻജി ബാങ്കിൽ ജീവനക്കാരനായിരുന്നു ഇബ്രാഹിം. യുവാവിനെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇബ്രാഹിം മരിച്ചതായി പോളണ്ടിലെ ഇന്ത്യൻ എംബസിയിൽ നിന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

പോളണ്ടിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്ന ഇബ്രാഹീം ഷെരീഫിനെ ജനുവരി 24 മുതൽ ഫോണിൽ കിട്ടിയിരുന്നില്ല. ഇതോടെ കുടുംബം എംബസിയുമായി ബന്ധപ്പെട്ടു. അതിനു പിന്നാലെ എംബസി അധികൃതർ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഇബ്രാഹിം ഷെരീഫ് കൊല്ലപ്പെട്ടെന്ന അറിയിപ്പ് ലഭിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായയെന്നും എംബസി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. എങ്ങനെയാണ് ഷെരീഫ് കൊല്ലപ്പെട്ടത് എന്ന കാര്യത്തിലടക്കം വ്യക്തത വന്നിട്ടില്ല. പോളണ്ടിൽ ബാങ്കിൽ ഐടി വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇബ്രാഹീം. 10 മാസം മുമ്പാണ് ജോലിക്കായി വിദേശത്തേക്ക് പോയത്. മൃതദേഹം നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

Read more

64-ാമത് സ്‌കൂള്‍  കലോത്സവ കിരീടം കണ്ണൂരിന്; തൃശൂരിന് രണ്ടാം സ്ഥാനം

64-ാമത് സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിന്; തൃശൂരിന് രണ്ടാം സ്ഥാനം

തൃശൂര്‍: 64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് തൂക്കി കണ്ണൂര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കണ്ണൂര്‍ ജില്ല സ്വന്തമാ

"നിങ്ങളെപ്പോലെ വെറുപ്പുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല, സഹതാപം തോന്നുന്നു": എ.ആർ. റഹ്മാനെതിരേ കങ്കണ റണാവത്ത്

"നിങ്ങളെപ്പോലെ വെറുപ്പുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല, സഹതാപം തോന്നുന്നു": എ.ആർ. റഹ്മാനെതിരേ കങ്കണ റണാവത്ത്

സംഗീത സംവിധായകൻ എ.ആർ. റഹ്മാനെതിരേ രൂക്ഷ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. താൻ‌ കണ്ടതിൽവെച്ച് ഏറ്റവും വെറുപ്പും മു