
ദുബായ്: ഒരു മാസം മുമ്പ് സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി അഷ്റഫിന്റെ ഭാര്യ മുബീന (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ദുബായ് ആശുപത്രിയിലായിരുന്നു അന്ത്യം. കാര്‍ഗോ വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമമെന്ന് ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും അറിയിച്ചു.