യുകെയില്‍ മലയാളി നഴ്സ് വീടിനുള്ളില്‍ മരിച്ച നിലയില്‍

യുകെയില്‍ മലയാളി നഴ്സ് വീടിനുള്ളില്‍ മരിച്ച നിലയില്‍
uk-obit-ms-arun_710x400xt

ഇംഗ്ലണ്ട്: യു.കെയില്‍ നഴ്‍സായ മലയാളി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി എം.എസ് അരുണ്‍ (33) ആണ് മരിച്ചത്. യു.കെ വെസ്റ്റ് മിഡ്‍ലാന്‍ഡ്‍സിലെ കവന്ററി യൂണിവേഴ്‍സിറ്റി ഹോസ്‍പിറ്റലില്‍ ജോലി ചെയ്‍തിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി നൈറ്റ് ഡ്യൂട്ടിക്ക് എത്താതിരുന്നതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ വീടിനുള്ളില്‍ അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെവിയില്‍ ഹെഡ്‍സെറ്റ് വെച്ച് പാട്ടു കേട്ടുകൊണ്ടിരുന്ന നിലയിലായിരുന്നു കിടന്നിരുന്നത്. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഉദിയന്‍കുളങ്ങര ഇളങ്കം ലെയിന്‍ അരുണിമയില്‍ മുരളീധരന്‍ നായരുടെയും കുമാരി ശാന്തിയുടെയും മകനായ അരുണ്‍ ഒന്നര വര്‍ഷം മുമ്പാണ് കവന്ററിയില്‍ എത്തിയത്. നഴ്‍സായ ഭാര്യ ആര്യയ്‍ക്കും അരുണ്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ അടുത്തിടെ ജോലി കിട്ടിയിരുന്നു. ഭാര്യയും മൂന്ന് വയസുള്ള കുഞ്ഞും ഇതിനായി യുകെയിലേക്ക് വരാനുള്ള വീസ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അരുണിന്റെ ആകസ്‍മിക മരണം. എം.എസ് ആതിരയാണ് അരുണിന്റെ സഹോദരി.

സംസ്‍കാര ചടങ്ങുകള്‍ പിന്നീട് നാട്ടില്‍ നടക്കും. മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി കവന്ററിയിലെ കേരള കമ്മ്യൂണിറ്റി പ്രവര്‍ത്തകരും അരുണിന്റെ സുഹൃത്തുക്കളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Read more

64-ാമത് സ്‌കൂള്‍  കലോത്സവ കിരീടം കണ്ണൂരിന്; തൃശൂരിന് രണ്ടാം സ്ഥാനം

64-ാമത് സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിന്; തൃശൂരിന് രണ്ടാം സ്ഥാനം

തൃശൂര്‍: 64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് തൂക്കി കണ്ണൂര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കണ്ണൂര്‍ ജില്ല സ്വന്തമാ

"നിങ്ങളെപ്പോലെ വെറുപ്പുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല, സഹതാപം തോന്നുന്നു": എ.ആർ. റഹ്മാനെതിരേ കങ്കണ റണാവത്ത്

"നിങ്ങളെപ്പോലെ വെറുപ്പുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല, സഹതാപം തോന്നുന്നു": എ.ആർ. റഹ്മാനെതിരേ കങ്കണ റണാവത്ത്

സംഗീത സംവിധായകൻ എ.ആർ. റഹ്മാനെതിരേ രൂക്ഷ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. താൻ‌ കണ്ടതിൽവെച്ച് ഏറ്റവും വെറുപ്പും മു