കളിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന; ദുബായില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

0

ദുബായ്: കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി മരിച്ചു. തൃശൂര്‍ നാട്ടിക മംഗലത്തുവീട്ടില്‍ ഷാനവാസ്(ഷാജി)-ഷക്കീല ദമ്പതികളുടെ മകന്‍ അഹ്മദ് സിയാദാ(18)ണ് മരിച്ചത്. ഔവര്‍ ഓണ്‍ സ്‌കൂള്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു സിയാദ്.

ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നിര്‍വഹിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.