ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു

Share

മസ്‍കത്ത്: കൊവിഡ് ബാധിച്ച് ഒമാനില്‍ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. കോട്ടയം കുമാരനല്ലൂർ സ്വദേശിനി ദേവി സുരേഷ് (45) ആണ് മസ്‍കത്തിൽ മരണപ്പെട്ടത്. റൂവിയിലെ ഒരു സ്വകര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന അവര്‍ ഇന്ന് വൈകുന്നേരം ഒമാൻ സമയം 05:30നാണ് മരണപ്പെട്ടത് .

'ബുൾഫിന്ഗർ ടീബോഡിൻ' കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന സുരേഷ് കുമാറിന്റെ ഭാര്യയാണ്. മസ്‌കത്തിലെ സാംസ്‌കാരിക, ജീവ കാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്നു. മക്കൾ: സിദ്ധാർത്ഥ് സുരേഷ് (മൂന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർഥി), രേഷ്‍മ സുരേഷ് (എൽ.എൽ.ബി ഒന്നാം വർഷ വിദ്യാർത്ഥിനി). നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം സോഹാറിൽ സംസ്‍കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു