ആത്മഹത്യ ശ്രമം; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളി ദുബായില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

Share

ദുബായ്: ആത്മഹത്യാ ശ്രമത്തില്‍ നിന്നും സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബഹുനില കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. കടയ്ക്കൽ പെരിങ്ങാട് തേക്കിൽ തെക്കേടത്തുവീട്ടിൽ ബിലുകൃഷ്ണൻ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ദുബായിലെ ഒരു കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി നോക്കുകയായിരുന്നു ബിലുകൃഷ്ണന്‍.

തന്‍റെ സുഹൃത്തായ പഞ്ചാബ് സ്വദേശിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ബിജുവിന് അപകടം സംഭവിച്ചത്. പഞ്ചാബ് സ്വദേശിയായ സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ രക്ഷിക്കാനെത്തിയതായിരുന്നു ബിജു. എന്നാല്‍ കെട്ടിടത്തിന്‍റെ രണ്ടാംനിലയില്‍ നിന്നും ഇരുവരും താഴേക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ബിലുകൃഷ്ണന്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്.

റിട്ട. എസ്.ഐ. പരേതനായ ബാലകൃഷ്ണപിള്ളയുടെ മകനാണ് ബിലുകൃഷ്ണന്‍. നാലുമാസംമുമ്പ് ബാലകൃഷ്ണപിള്ള മരിച്ചിരുന്നു.അച്ഛന്‍റെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ബിലുകൃഷ്ണന് അവസാനം നാട്ടിലെത്തിയത്. ഒരുവര്‍ഷം മുമ്പാണ് ബിജു വിവാഹിതനായത്. ഭാര്യ: ലക്ഷ്മി. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read more

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇസ്‌ലാമാബാദ്: അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ

എസ്‌സിഒ ഉച്ചകോടി: നരേന്ദ്ര മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവം; വിമർശനം ശക്തമായതോടെ തിരുത്തുമായി പാക് പ്രധാനമന്ത്രി

എസ്‌സിഒ ഉച്ചകോടി: നരേന്ദ്ര മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവം; വിമർശനം ശക്തമായതോടെ തിരുത്തുമായി പാക് പ്രധാനമന്ത്രി

ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ ഫോട്ടോ വിവാദമായതിന് പിന്നാലെ തിരുത്തലുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോ

ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

കാലിഫോര്‍ണിയ: ആപ്പിളിൻ്റെ സിഇഒ തലപ്പത്തിൽ 15 വർഷം പൂർത്തിയാക്കിയ ടിം കുക്ക് പടിയിറങ്ങി. ജോൺ ടെർനസ് ആപ്പിളിൻ്റെ പുതിയ ചീഫ് എക്സി