വ്യാജജോലിവാഗ്ദാനങ്ങളില് പെട്ട് മലേഷ്യലെത്തി കുടുങ്ങിയ മലയാളികള്‍ക്ക് സഹായഹസ്തവുമായി മലേഷ്യയിലെ പ്രവാസി മലയാളി അസോസിയേഷൻ . വിസ തട്ടിപ്പില്‍ കുടുങ്ങി മലേഷ്യയിലെ വിവിധക്യാമ്പുകളില്‍ കഴിയുന്ന ഇവരെ തിരിച്ചു നാട്ടിലേക്ക് എത്തിക്കാനാണ് ശ്രമം.
കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽപ്പെട്ടവരാണ് കുടുങ്ങിയവരിൽ ഭൂരിഭാഗവും. ഇതിൽ ആറുപേർക്ക് 14 ന് ഇന്ത്യൻ എംബസിയിലെത്തി തിരിച്ചു നാട്ടിലേക്ക് എത്താനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. ബാക്കിയുള്ളവർക്കും എത്രയുംപെട്ടെന്ന് നാട്ടിലെത്താനുള്ള എല്ലാസഹായവും ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇരിട്ടി കേന്ദ്രീകരിച്ചുള്ള ഒരു ഏജന്റ് മുഖേനയാണ് ഇവർ മലേഷ്യയിലെത്തിയത്. മലേഷ്യന്‍ പ്രവാസി മലയാളി അസോസിയേഷൻ(പിഎംഎ) പ്രസിഡന്റ് സി.എം. അഷ്റഫ് അലി, ജനറൽ സെക്രട്ടറി മുഹമ്മദ് ബാദുഷ, പ്രവാസി ഹെൽപ് ലൈൻ മാനേജർ ഷാജി മൂവാറ്റുപുഴ, നസീർ പൊന്നാനി തുടങ്ങിയവരാണ് കുടുങ്ങിയ മലയാളികളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
മലേഷ്യയിൽ പാനാസോണിക് കമ്പനിയിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കബളിപ്പിച്ച് മലേഷ്യയിൽ എത്തിച്ചത്. എന്നാല്‍ ഇവിടെയെത്തി വൃത്തിഹീനമായ ചുറ്റുപാടിൽ കുടിക്കാൻ വെള്ളമോ ഭക്ഷണമോ കിടക്കാനിടമോ ലഭിക്കാതെ കഴിയേണ്ട സ്ഥിതിയാണ് ഇപ്പോള്‍ വന്നവര്‍ക്ക്. കഴിഞ്ഞ മാർച്ച് 27 ന് നെടുമ്പാശേരി വിമാനത്താവളം വഴി 15 ദിവസത്തെ സന്ദർശക വീസയിലാണ് ഇവർ മലേഷ്യയിൽ എത്തിയത്. ഇതുവരെയായി തൊഴിൽ വീസ ലഭിക്കാതായതോടെയാണ് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഈ യുവാക്കള്‍. 200 റിങ്കറ്റ് ശമ്പളവും ഓവർ ടൈമിന് 200 റിങ്കറ്റുമുൾപ്പെടെ പ്രതിമാസം 50,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് ഏജന്‍സി ഇവരെ കബളിപ്പിച്ചത്.
മുന്‍പും ഇത്തരത്തില്‍ നിരവധിപ്പേര്‍ ഇത്തരത്തില്‍ ജോലി വാഗ്ദാനത്തില്‍ വീണു കബളിപ്പിക്കപെട്ടിട്ടുണ്ട്. പലരെയും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തു ഇവിടേയ്ക്ക് കൊണ്ട് വരുന്നത് വിസിറ്റിംഗ് വിസയിലാണ്. 80000 മുതല്‍ ഒന്നരലക്ഷം രൂപ വരെയാണ് ഇതിനായി ഇത്തരം വ്യാജഏജന്‍സികള്‍ വാങ്ങുന്നത്. ഇത്തരം ചതിക്കുഴികളില്‍ വീഴാതെ കാര്യങ്ങള്‍ തിരക്കിയ ശേഷം മാത്രം വാഗ്ദാനങ്ങളെ വിശ്വസിക്കണം എന്നാണു ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്.