മലേഷ്യയില്‍ മതപഠനകേന്ദ്രത്തില്‍ തീപിടിത്തം; കുട്ടികളടക്കം 25 പേര്‍ മരിച്ചു

മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ മതപഠനശാലയിലുണ്ടായ തീപിടിത്തത്തില്‍ 23 കുട്ടികളും രണ്ട് വാര്‍ഡന്‍മാരും മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

മലേഷ്യയില്‍ മതപഠനകേന്ദ്രത്തില്‍ തീപിടിത്തം; കുട്ടികളടക്കം 25 പേര്‍ മരിച്ചു
fire

മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ മതപഠനശാലയിലുണ്ടായ തീപിടിത്തത്തില്‍ 23 കുട്ടികളും രണ്ട് വാര്‍ഡന്‍മാരും മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തഹ്ഫീസ് ദാറുല്‍ ഖുറാന്‍ ഇത്തിഫാഖിയ സ്‌കൂളിലാണ് തീപിടിത്തമുണ്ടായത്. ഖുറാന്‍ പഠിപ്പിക്കുന്ന സ്‌കൂള്‍ ആണിത്. അഞ്ച് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കുട്ടികള്‍ ഉറങ്ങിയിരുന്ന, കെട്ടിടത്തിന്റെ മുകളിലത്തെ നില പൂര്‍ണമായും കത്തിനശിച്ചു. രക്ഷിതാക്കളും കെട്ടിടത്തിന് പുറത്ത് തടിച്ചുകൂടിയിരിക്കുകയാണ്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.  കഴിഞ്ഞ 20 വര്‍ഷത്തിനിടെ മലേഷ്യയിലുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. തീയില്‍ പെട്ടും പുക ശ്വസിച്ചുമായിരിക്കും ഇത്രയും പേര്‍ മരിച്ചതെന്ന് അധികൃതര്‍ പറയുന്നു. ദുരന്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read more

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഡൽഹി: ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈൻസായ എമിറേറ്റ്സിൻ്റെ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച്  സ്പെയിൻ ലോകകപ്പ് ഫൈനലിൽ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച് സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഡാളസ്: ഫിഫ ലോകകപ്പ് സെമിഫൈനലിൽ വൻശക്തികളായ ഫ്രാൻസിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഡാ