മൗറീഷ്യസില്‍ നിന്നു ലഭിച്ച അവശിഷ്ടങ്ങള്‍ എം.എച്ച് 370 വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ചു

കാണാതായ എം.എച്ച് 370 (ബോയിംഗ് 777) മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി സ്ഥിരീകരണം.

മൗറീഷ്യസില്‍ നിന്നു ലഭിച്ച അവശിഷ്ടങ്ങള്‍ എം.എച്ച് 370 വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ചു
mh

കാണാതായ എം.എച്ച് 370 (ബോയിംഗ് 777) മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി സ്ഥിരീകരണം. മൗറീഷ്യസില്‍ നിന്നു ലഭിച്ച ലോഹഭാഗം വിമാനത്തിന്റെ തന്നെ ആണെന്ന് മലേഷ്യ സ്ഥിരീകരിച്ചു.

മെയില്‍ മൗറീഷ്യസിലെ റോഡ്രിഗസ് ഐലന്‍ഡില്‍ നിന്നുമാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. മൗറീഷ്യസില്‍ നിന്നും ലഭിച്ച വിമാനത്തിന്റെ ചിറകിന്റെ ഭാഗം എം.എച്ച് 370 വിമാനത്തിന്റെ അവശിഷ്ടം തന്നെയാണിതെന്ന് ആസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ വ്യക്തമാക്കി. അവശിഷ്ടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള പാര്‍ട്ട് നമ്പര്‍ ബോയിങ് 777 വിമാനത്തിന്റെ ഭാഗമാണെന്നാണ് വിദഗ്ധര്‍ വിശദീകരിക്കുന്നത്.  മലേഷ്യന്‍ ഗതാഗത മന്ത്രി ലിയോ ടിയോംഗ് ലായ് ആണ് ഇക്കാര്യം അറിയിച്ചത്.2014 മാര്‍ച്ച് 8ന് കോലാലംമ്പൂരില്‍ നിന്ന് ബെയ്ജിംഗിലേക്ക് പറക്കുന്നതിനിടയിലാണ് 239 യാത്രികരുമായി മലേഷ്യന്‍ എയര്‍ലൈന്‍ വിമാനം എംഎച്ച് 370 കാണാതായത്.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ