മലേഷ്യന്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജനങ്ങളുടെ പ്രതിഷേധം പുകയുന്നു. മഞ്ഞ ഷര്‍ട്ട് ധരിച്ചെത്തിയ പതിനായിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നജീബ് റസാക്കിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധവുമായി അണിനിരന്നത്. പലയിടത്തും പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ബാരിക്കേഡുകള്‍ തകര്‍ത്താണ് സമരക്കാര്‍ പോലീസുകാരെ നേരിട്ടത്.
സാമ്പത്തിക അഴിമതിയാരോപണം ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നജീബ് റസാക്ക് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാരെ നയിച്ചത് മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദായിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുക, രാജ്യത്തെ ശുദ്ധീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി.