ഷോപ്പിംഗ് മാമാങ്കമൊരുക്കി മലേഷ്യ

0

മലേഷ്യയെ ഏഷ്യയുടെ ഷോപ്പിംഗ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ മലേഷ്യന്‍ വിനോദ വകുപ്പ് വണ്‍ ഏഷ്യ ഇയര്‍ എന്‍റ് സെയിലിന് തുടക്കമിട്ടു.
ക്വാലാലംപൂര്‍, പെനാംഗ്, സെലഗൂര്‍, സബാ, സര്‍വാക്, മെലാക്ക എന്നിവിടങ്ങളിലെ വ്യാപാരമേഖലകളേയും ഷോപ്പിംഗ് മാളുകളേയും ബന്ധിപ്പിച്ചാണ് ഈ ബൃഹത് പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

മെലാക്കയ്ക്ക് സമീപം അഫാമോസയില്‍ ഷോപ്പിംഗ് മേളയടെ ഉദ്ഘാടനം നടന്നു. അഫാമോസ റിസോര്‍ട്ടാണ് ഷോപ്പിംഗിനുള്ള വണ്‍ സ്റ്റോപ് ഡെസ്റ്റിനേഷന്‍. ഡിസംബര്‍ 31 വരെയാണ് ഈ ഷോപ്പിംഗ് വിസ്മയം നടക്കുക.

4600ഇന്ത്യന്‍ രൂപയ്ക്ക് മേല്‍  ഷോപ്പിംഗ് നടത്തുന്ന സഞ്ചാരികള്‍ക്ക് ജിഎസ്ടി ഇളവും ലഭിക്കും. തെരഞ്ഞെടുത്ത വിമാനത്താവളങ്ങളിലാണ് ഈ ഇളവ് ആസ്വദിക്കാനാവുക.
ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, റിസോര്‍ട്ട്, ജംഗിള്‍ സവാരി, തീം പാര്‍ക്ക്, ഗോള്‍ഫ് കോഴ്സ് എന്നിവയും ഒരുക്കിയിട്ടുണ്ട്.