ഷോപ്പിംഗ് മാമാങ്കമൊരുക്കി മലേഷ്യ

ഷോപ്പിംഗ് മാമാങ്കമൊരുക്കി മലേഷ്യ
shop-malaysia

മലേഷ്യയെ ഏഷ്യയുടെ ഷോപ്പിംഗ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ മലേഷ്യന്‍ വിനോദ വകുപ്പ് വണ്‍ ഏഷ്യ ഇയര്‍ എന്‍റ് സെയിലിന് തുടക്കമിട്ടു.
ക്വാലാലംപൂര്‍, പെനാംഗ്, സെലഗൂര്‍, സബാ, സര്‍വാക്, മെലാക്ക എന്നിവിടങ്ങളിലെ വ്യാപാരമേഖലകളേയും ഷോപ്പിംഗ് മാളുകളേയും ബന്ധിപ്പിച്ചാണ് ഈ ബൃഹത് പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

മെലാക്കയ്ക്ക് സമീപം അഫാമോസയില്‍ ഷോപ്പിംഗ് മേളയടെ ഉദ്ഘാടനം നടന്നു. അഫാമോസ റിസോര്‍ട്ടാണ് ഷോപ്പിംഗിനുള്ള വണ്‍ സ്റ്റോപ് ഡെസ്റ്റിനേഷന്‍. ഡിസംബര്‍ 31 വരെയാണ് ഈ ഷോപ്പിംഗ് വിസ്മയം നടക്കുക.

4600ഇന്ത്യന്‍ രൂപയ്ക്ക് മേല്‍  ഷോപ്പിംഗ് നടത്തുന്ന സഞ്ചാരികള്‍ക്ക് ജിഎസ്ടി ഇളവും ലഭിക്കും. തെരഞ്ഞെടുത്ത വിമാനത്താവളങ്ങളിലാണ് ഈ ഇളവ് ആസ്വദിക്കാനാവുക.
ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, റിസോര്‍ട്ട്, ജംഗിള്‍ സവാരി, തീം പാര്‍ക്ക്, ഗോള്‍ഫ് കോഴ്സ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

Read more

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

വാട്സ്ആപ്പിന് ഇന്ത്യൻ സിഇഒ. ക്രെഡ് മേധാവി കുനാൽ ഷായെയാണ് വാട്സാപ്പ് ഗ്ലോബൽ സിഇഒ ആയി നിയമിച്ചത്. ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്