കാണാതായ മലേഷ്യന്‍ വിമാനത്തിനു എന്ത് സംഭവിച്ചു; അന്തിമ റിപ്പോര്‍ട്ട്‌ പുറത്ത്

0

മലേഷ്യന്‍ വിമാനത്തിനു എന്ത് സംഭവിച്ചെന്നു അറിയാന്‍ ലോകം മുഴുവന്‍  കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ബോയിങ് 777 വിമാനം യാത്ര ചെയ്യേണ്ടിയിരുന്ന റൂട്ടില്‍ നിന്നു മനഃപൂര്‍വം മാറ്റി സഞ്ചരിച്ചുവെന്നാണു കണ്ടെത്തല്‍. എന്നാല്‍ ഇതിന്റെ കാരണക്കാരെ കണ്ടെത്താന്‍ എംഎച്ച് 370 സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിനു സാധിച്ചിട്ടില്ല. നേരത്തേ സാങ്കേതിക തകരാര്‍ കൊണ്ടാണു വിമാനം തകര്‍ന്നതെന്നായിരുന്നു നിഗമനം. പിന്നീട് പൈലറ്റ് മനപൂര്‍വ്വം വിമാനം കടലില്‍ ഇടിച്ചിറക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.അന്വേഷണസംഘം 495 പേജുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറുകയും ചെയ്തു.

239 യാത്രക്കാരുമായി ക്വാലാലംപുരിൽ നിന്ന് ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ 2014 മാർച്ച് എട്ടിനാണ് എംഎച്ച് 370 വിമാനം അപ്രത്യക്ഷമായത്. വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും വിമാനത്തെക്കുറിച്ച് സ്ഥിരീകരിക്കാവുന്ന തെളിവുകൾ ലഭിച്ചിരുന്നില്ല. വിമാനം ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലൂടെ പറന്നിരിക്കാമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.അന്തിമ റിപ്പോര്‍ട്ട് കൂടി സമര്‍പ്പിച്ചതോടെ ലോകത്തില്‍ ഇനിയും തെളിയിക്കാന്‍ സാധിക്കാത്ത അസാധാരണ രഹസ്യങ്ങളുടെ മുന്‍നിരയിലേക്ക് മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനവും എത്തി.

ഇന്ത്യൻ മഹാസമുദ്രത്തിലേക്കു പതിക്കും മുൻപ് എന്തു കൊണ്ടാണ് ആയിരക്കണക്കിനു കിലോമീറ്റര്‍ നിശ്ചിത റൂട്ടിൽ നിന്നു വിമാനം മാറിപ്പറന്നതെന്ന കാര്യമാണ് അന്വേഷകരെ കുഴയ്ക്കുന്നത്. റഡാറിൽ ഉൾപ്പെടെ വിമാനത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ട്രാൻസ്പോണ്ടറും അവസാനനിമിഷം ആരോ മനഃപൂർവം ഓഫ് ചെയ്തുവെന്ന നിഗമത്തിലും അന്വേഷണ സംഘമെത്തി.

വിമാനത്തിന്റെ തിരോധാനത്തിനു പിന്നിൽ പൈലറ്റുമാരാണെന്നും അന്വേഷകർ കരുതുന്നില്ല. അപ്പോഴും വിമാനത്തിന്റെ ഗതി മാറ്റിയതും, ട്രാക്കിങ് ഉപകരണങ്ങൾ ഓഫ് ചെയ്തതും ആരുടെയോ ഇടപെടലിലാണെന്നതു വ്യക്തം. മൂന്നാമതൊരാൾ പ്രശ്നത്തിൽ ഇടപെട്ടോ എന്നും തിരിച്ചറിയാനാകുന്നില്ല. വിമാനത്തിൽ 15 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരുടെയും പശ്ചാത്തലവും പരിശോധിച്ചു. എല്ലാ രാജ്യത്തു നിന്നും ‘ക്ലീൻ’ റിപ്പോർട്ടാണു ലഭിച്ചത്. അന്തിമ റിപ്പോര്‍ട്ട് കൂടി സമര്‍പ്പിച്ചതോടെ ലോകത്തില്‍ ഇനിയും തെളിയിക്കാന്‍ സാധിക്കാത്ത അസാധാരണ രഹസ്യങ്ങളുടെ മുന്‍നിരയിലേക്ക് മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനവും എത്തിയിരിക്കുകയാണ്.

വിമാനം കണ്ടെത്താനുള്ള അവസാന ശ്രമമെന്ന നിലയില്‍ യുഎസ് കമ്പനിയായ ഓഷ്യന്‍ ഇന്‍ഫിനിറ്റിയെയാണ് അവസാനമായി മലേഷ്യ സമീപിച്ചത്. തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 1.12 ലക്ഷം ച.കി.മീ. പ്രദേശത്തു നടത്തിയ തിരച്ചിലില്‍ പക്ഷേ യാതൊന്നും കണ്ടെത്താനായില്ല. മൂന്നു മാസത്തിനൊടുവില്‍ മേയ് 29ന് തിരച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ, ചൈന, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ നടത്തിയ തിരച്ചിലിലും യാതൊന്നും കണ്ടെത്താനായില്ല. തിരച്ചിലിനായി ചെലവിട്ടതാകട്ടെ 20 കോടി ഡോളറും (ഏകദേശം 1300 കോടി രൂപ).

ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു പതിക്കും മുന്‍പ് എന്തു കൊണ്ടാണ് ആയിരക്കണക്കിനു കിലോമീറ്റര്‍ നിശ്ചിത റൂട്ടില്‍ നിന്നു വിമാനം മാറിപ്പറന്നതെന്ന കാര്യമാണ് അന്വേഷകരെ കുഴക്കുന്നത്. റഡാറില്‍ ഉള്‍പ്പെടെ വിമാനത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ട്രാന്‍സ്‌പോണ്ടറും അവസാനനിമിഷം ആരോ മനഃപൂര്‍വം ഓഫ് ചെയ്തുവെന്ന നിഗമത്തിലും അന്വേഷണ സംഘമെത്തി.

മലേഷ്യയുടെ ആകാശപാതയില്‍ നിന്നു മാറിയപ്പോള്‍ ‘ഗുഡ് നൈറ്റ്, മലേഷ്യന്‍ ത്രീ സെവന്‍ സീറോ’ എന്ന് ക്യാപ്റ്റന്‍ നല്‍കിയ സന്ദേശമാണ് വിമാനത്തില്‍ നിന്ന് അവസാനമായി പുറംലോകത്തെത്തിയതും.