മലേഷ്യയില്‍ മരണമടഞ്ഞ മലയാളി യുവതിയെ തിരിച്ചറിഞ്ഞു; യുവതിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

നാല് മാസമായി മലേഷ്യന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന  മലയാളി യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു . തിരുവനന്തപുരം തുരവലിയകാവ് സ്വദേശിനി മെര്‍ലിന്‍ റൂബി എന്ന മുപ്പത്തേഴുകാരിയുടെ മൃതദേഹമാണ് തിരിച്ചറിയാത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നത്.

മലേഷ്യയില്‍ മരണമടഞ്ഞ മലയാളി യുവതിയെ തിരിച്ചറിഞ്ഞു; യുവതിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
SHEEELA

നാല് മാസമായി മലേഷ്യന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന  മലയാളി യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു . തിരുവനന്തപുരം തുരവലിയകാവ് സ്വദേശിനി മെര്‍ലിന്‍ റൂബി എന്ന മുപ്പത്തേഴുകാരിയുടെ മൃതദേഹമാണ് തിരിച്ചറിയാത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നത്.

സുബാംഗ് ജയിയിലെ ജനവാസ കേന്ദ്രത്തിലുള്ള കെട്ടിടത്തില്‍ നിന്നും വീണാണ് മെര്‍ലിന്‍ മരണപ്പെടുന്നത്. പ്രാഥമിക പരിശോധനയില്‍ മരണപ്പെട്ട യുവതിയുടെ പാസ്‌പോര്‍ട്ടോ, മറ്റ് തിരിച്ചറിയല്‍ രേഖയോ ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് നാലുമാസമായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. മൃതദേഹം ആരുടേതാണെന്ന് മനസിലാകാതെ വന്നതോടെ മലേഷ്യയിലെ മലയാളി സന്നദ്ധ സംഘടനയായ പ്രവാസി മലയാളി അസ്സോസിയേഷന്റെയും  മലേഷ്യന്‍ പോലീസിന്റെയും, ഇന്ത്യന്‍ ഹൈകമ്മീഷന്റെയും, കേരള പോലീസിന്റെയും സഹകരണത്തോടെ  എന്നിവര്‍ പത്രമാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത നല്‍കിയതിന്റെ ഫലമായി യുവതിയുടെ പാസ്‌പോര്‍ട്ട് കണ്ടെടുത്തു. ഇതാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായകമായത്.

മരണവിവരം യുവതിയുടെ നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന്  പ്രവാസി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്‌ സി എ൦ അഷ്‌റഫ്‌ അലി അറിയിച്ചു.

Read more

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഡൽഹി: ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈൻസായ എമിറേറ്റ്സിൻ്റെ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച്  സ്പെയിൻ ലോകകപ്പ് ഫൈനലിൽ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച് സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഡാളസ്: ഫിഫ ലോകകപ്പ് സെമിഫൈനലിൽ വൻശക്തികളായ ഫ്രാൻസിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഡാ