ആ പ്രസിദ്ധ നടന്‍ പാതിരാത്രി കതകില്‍ മുട്ടി, വാതില്‍ പൊളിഞ്ഞുപോവുമോയെന്ന് ഭയന്നു- മല്ലിക ഷെരാവത്ത്

Share

ഇടക്കാലത്ത് ബോളിവുഡിലെ ഗ്ലാമർ സാന്നിധ്യമായിരുന്നു മല്ലികഷെരാവത്ത്. സിനിമ മേഖലയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് അടുത്തിടെ അവർ തുറന്നു പറഞ്ഞിരുന്നു. പല നടൻമാരും തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് മല്ലിക വ്യക്തമാക്കിയത്. ഇപ്പോളിതാ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ദുബായ് ലൊക്കേഷനില്‍ നേരിട്ട അനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുയാണ് മല്ലിക.

സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ദുബായ് ഷൂട്ടിങ്ങില്‍ വച്ച് സിനിമയിലെ സൂപ്പര്‍ ഹീറോ തന്റെ മുറിയുടെ വാതിലില്‍ പാതിരാത്രി നിര്‍ത്താതെ മുട്ടിയ അനുഭവമാണ് മല്ലിക ഓര്‍ത്തെടുക്കുന്നത്.

ഞാൻ നടന്നൊരു സംഭവം പറയാം… ദുബായിൽ ഒരു മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഷൂട്ട് നടക്കുകയായിരുന്നു. അതൊരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. അതിലെ കോമഡി കഥാപാത്രത്തെയായിരുന്നു ഞാൻ അവതരിപ്പിച്ചത്. അതിലെ ഹീറോ രാത്രി 12 മണിക്ക് എന്റെ മുറിയുടെ കതകിൽ നിർത്താതെ മുട്ടുമായിരുന്നു. വാതിലിൽ അതിശക്തമായിട്ടായിരുന്നു മുട്ടിയിരുന്നത്. വാതിൽ പൊളിയുമോയെന്ന് വരെ ഞാൻ ഭയന്നിരുന്നു. അദ്ദേഹത്തിന്റെ ഇംഗിതത്തിന് ഞാൻ വഴങ്ങിയില്ല അതിന് ശേഷം അയാളുടെ പ്രോജക്റ്റുകളിൽ നിന്ന് എന്നെ ഒഴിവാക്കി.- മല്ലിക പറയുന്നു.

നേരത്തേയും ഇതേക്കുറിച്ച് താരം തുറന്നുപറഞ്ഞിട്ടുണ്ട്. നടന്മാരുടെ ഇത്തരം ആവശ്യങ്ങൾക്ക് താൻ വിസമ്മതിച്ചെന്നും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന ആളല്ലെന്ന് അവരോട് വ്യക്തമാക്കിയെന്നും നടി വീഡിയോയിലൂടെ പറഞ്ഞു. നടന്മാരുടെ ആവശ്യങ്ങളോട് മുഖംതിരിച്ചതിനാൽ സിനിമാമേഖലയിൽ താൻ മാറ്റിനിർത്തപ്പെട്ടെന്നും മല്ലിക ഷെരാവത്ത് ആരോപിച്ചു.

ചില നായകന്മാർ എന്നെ വിളിച്ചിട്ട് രാത്രി വന്ന് കാണാൻ പറയും. ഞാൻ എന്തിന് രാത്രി നിങ്ങളെവന്ന് കാണണമെന്നാണ് അവരോട് ചോദിക്കാറുള്ളത്. അപ്പോൾ സ്ക്രീനിൽ ബോൾഡായ കഥാപാത്രങ്ങൾ ചെയ്യുന്ന ആളല്ലേ പിന്നെ രാത്രി വന്ന് കാണാൻ എന്താണ് പ്രശ്നമെന്നാണ് അവർ പറയുക. അവരെല്ലാം എന്റെകാര്യത്തിൽ സ്വാതന്ത്ര്യം എടുക്കുകയായിരുന്നു. സ്ക്രീനിൽ ബോൾഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഞാൻ ഇത്തരം വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമെന്നായിരുന്നു അവരുടെ ധാരണ. എന്നാൽ ഞാൻ അങ്ങനെയല്ലമല്ലിക ഷെരാവത്ത് പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ