42,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന മാമത്തുകള്‍ പുനര്‍ജനിക്കുന്നു

0

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായ മാമത്തുകള്‍ വീണ്ടും ഭൂമിയില്‍ പുനര്‍ ജനിക്കുന്നു.  42,000 വര്‍ഷം പഴക്കമുള്ള ഒരു മാമത്തിന്റെ മൃതശരീരം ഗവേഷകര്‍ക്കു സൈബീരിയയില്‍ നിന്ന് ലഭിച്ചിരുന്നു. അതിന്റെ ഡിഎന്‍എ ഉപയോഗപ്പെടുത്തി ക്ലോണിങ് നടത്തി പുതിയൊരു മാമത്തിനു ജന്മം കൊടുക്കാനുള്ള നീക്കത്തിലാണ് ഹാര്‍വര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍.

ഇന്നത്തെ ആഫ്രിക്കന്‍ ആനകളോളം വലിപ്പമുണ്ടായിരുന്നവയാണ്  മാമ്മോത്തുകള്‍. ആര്‍ടിക് പ്രദേശങ്ങളിലായിരുന്നു ഇവ ഏറെയും ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ ചത്തു വീണ മാമത്തുകളുടെ ശരീരങ്ങള്‍ അഴുകാതെ മഞ്ഞിനടിയില്‍ പുതഞ്ഞു കിടന്നു. അത്തരത്തിലൊരു മാമത്തിന്റെ മൃതശരീരമാണ് ഗവേഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്.ഇന്നത്തെ ആനകളുടെ പൂര്‍വ്വികരായി കണക്കാക്കുന്നവരാണ പതിനായിരക്കണത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന മാമത്തുകള്‍.

പുതിയ മാമത്തിനെ സൃഷ്ടിക്കുന്ന ഗവേഷകരുടെ നീക്കത്തെ ജീന്‍ എഡിറ്റിംഗ് എന്നാണ് പറയുക. ഒരു ആനയുടെ ഗര്‍ഭപാത്രത്തില്‍ മാമത്തിനെ ജനിപ്പിക്കാനല്ല ഗവേഷകരുടെ ശ്രമം. പകരം ഒരു കൃത്രിമ ഗര്‍ഭപാത്രം ഗവേഷകര്‍ തന്നെ ലാബില്‍ നിര്‍മിക്കും. അതിനകത്തു നിന്നായിരിക്കും മാമത്ത് പിറവി കൊള്ളുക രണ്ടു വര്‍ഷം കൊണ്ട് പ്രോജക്ട് നടപ്പിലാക്കാനാണു ശ്രമം.