ആടിപ്പാടി മമ്മൂട്ടിയും സണ്ണിലിയോണും; മധുരരാജയിലെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

ആടിപ്പാടി മമ്മൂട്ടിയും സണ്ണിലിയോണും; മധുരരാജയിലെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്
pjimage-8-5-784x441

മലയാള ചിത്രത്തില്‍ ആദ്യമായി മമ്മൂട്ടിയോടൊപ്പം സണ്ണി ലിയോണ്‍ എത്തുന്നു എന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണ് ആരാധകർ നെഞ്ചിലേറ്റിയത്. ഇപ്പോഴിതാ മമ്മൂട്ടിയും സണ്ണിയും ഒരുമിച്ചുള്ള ചിത്രത്തിലെ ചില ഫോട്ടോകളും പുറത്തുവന്നത്തോടെ ആരാധകരുടെ ആവേശം സോഷ്യൽ മീഡിയയെ ആകെ ഇളക്കിമറിക്കുകയാണ്. മധുരരാജയിലാണ് മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണ്‍ എത്തുന്നത്.

ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്താണ്  ഇരുവരും ഒന്നിക്കുന്നത്. എന്നാൽ ഇത് വെറുമൊരു ഐറ്റം ഡാൻസല്ല കഥയിൽ നിർണായക പങ്കുവഹിക്കുന്ന ഗാനമാണെന്നു സണ്ണി തന്നെ വ്യക്തമാക്കിയിരുന്നു. പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുരരാജയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.

Read more

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്