കാൻസർ രോഗിയായ വീട്ടമ്മയെ ചികിൽസിക്കാൻ ഗുലാൻ തട്ടുകട നടത്തി മമ്മൂട്ടി ഫാൻസ്‌

കാൻസർ രോഗിയായ വീട്ടമ്മയെ ചികിൽസിക്കാൻ ഗുലാൻ തട്ടുകട നടത്തി മമ്മൂട്ടി ഫാൻസ്‌
1550309234330

ക്യാൻസർ രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന വീട്ടമ്മയെ സഹായിക്കാൻ  നാട്ടിലെ ഉത്സവനാളുകളിൽ  ഗുലാൻ തട്ടുകട നടത്തി മമ്മൂട്ടി ഫാൻസ്. ഫാൻസ് എന്നാൽ താരങ്ങളോടുള്ള ആരാധന മാത്രം കൈവശമുള്ളവരല്ല  മറിച്ച്  നന്മ കൂടി കൈമുതലായുണ്ടെന്ന് തെളിയിച്ചിരിക്കയാണ് നാട്ടിലെ ഉത്സവനാളുകളില്‍ ഗുലാന്‍ തട്ടുകട നടത്തി മമ്മൂട്ടി ഫാന്‍സ് പാടിയോട്ടുചാല്‍ പ്രവര്‍ത്തകര്‍. പയ്യന്നൂര്‍ കാങ്കോല്‍ ഏറ്റു കുടുക്കയിലെ വാസന്തി എന്ന വീട്ടമ്മയെ സഹായിക്കുവാനാണ് പാടിച്ചാല്‍ അയ്യപ്പക്ഷേത്ര ഉത്സവ നാളില്‍ ഇവര്‍ തട്ടുകട നടത്തിയത്.

കഴിഞ്ഞ വര്‍ഷവും ഇതുപോലെ തന്നെ, അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍ ഇവര്‍ തട്ടുകട നടത്തി പണം സ്വരൂപിച്ചിരുന്നു. തട്ടുകടക്ക് പിന്തുണയുമായി നാട്ടുകാരും കൂടി. അവർ ഓംലറ്റ് അടിക്കുവാനുള്ള മുട്ടയും മറ്റു പച്ചക്കറികളും എത്തിച്ചെന്ന് സംഘാടകര്‍ പറയുന്നു. പാതിരാത്രി വരെ, ഭക്ഷണം പാകം ചെയ്യാൻ നാട്ടുകാരുടെ സ്വന്തം കരീമിക്കയും ചേര്‍ന്നതും വലിയ ആവേശമായി. പാടിയോട്ടുചാലിന്റെ യൂണിറ്റ് സെക്രട്ടറി അഭിലാഷ് കൊല്ലാട, പ്രസിഡന്റ് സാബു, ട്രഷറര്‍ അഭിജിത്ത്, ജസീര്‍, സഞ്ജു, നിഷാദ്, ജെബിൻ, അൻഷാദ്, അനസ്, രജീഷ് തുടങ്ങിയവരാണ് തട്ടുകടയ്‍ക്ക് നേതൃത്വം നല്‍കുന്നത്.

Read more

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്

വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

വിസയില്ലാതെ താമസിക്കാനും ജോലി ചെയ്യാനും കഴിയുന്നൊരു യൂറോപ്യൻ രാജ്യമുണ്ട്. അവിടെ നടക്കാത്ത രണ്ട് കാര്യങ്ങളേ ഉള്ളൂ.. ജനനവും മരണവും. ലോകത്തിന്