‘പൊന്നിക്ക നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ്’; വൈറലായി മമ്മൂട്ടിയുടെ മാസ് ലുക്ക്

‘പൊന്നിക്ക നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ്’; വൈറലായി മമ്മൂട്ടിയുടെ  മാസ് ലുക്ക്
mammootty-mass-look

പൊന്നിക്ക നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ് ആ ദുൽക്കറിന്റെ മോളെ ഓർത്തെങ്കിലും ആ കൊച്ച് കൊച്ചാപ്പ എന്ന് വിളിക്കണ്ടി വരുമല്ലോ…മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ഇന്നലെ പുറത്തുവിട്ട ചിത്രത്തിന് താഴെ വന്നുനിറയുന്ന കമന്റുകളിലൊന്നാണിത്. മമ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പതിനെട്ടാം പടിയുടെ ലൊക്കേഷന്‍ ചിത്രത്തിലെ  മമ്മൂട്ടിയുടെ  മാസ് ലുക്കാണു സോഷ്യൽ മീഡിയയിലാകെ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്.

https://www.facebook.com/Mammootty/posts/10157141230452774

മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാസ് ലുക്കിലാണ് മമ്മൂട്ടി നില്‍ക്കുന്നത്.  താരത്തിന്റെ പുതിയ ഗെറ്റപ്പ് ആരാധകർ നെഞ്ചിലേറ്റിക്കഴിഞ്ഞു.
"67 വയസുള്ള ഇങ്ങേരെ ക്കാണുമ്പോഴാ 30 വയസുള്ള എന്നെ എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത്" ചിത്രത്തിന് താഴെ ഒരു ആരാധകന്‍ കുറിക്കുന്നു. 'ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍' എന്നാണ് വേറൊരു ആരാധകന്റെ കമന്റ്, ‘ശെടാ. ഇൗ മനുഷ്യന് പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ.. പറഞ്ഞു മടുത്ത ഈ വാചകം വീണ്ടും വീണ്ടും ഇങ്ങനെ പറയിക്കല്ലേ ഇക്ക.’ എന്നാണ് മറ്റൊരു കമന്റ്.

ആഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന, ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന പതിനെട്ടാം പടിയില്‍ പ്രാധാന്യമുള്ള  'ജോണ്‍ എബ്രഹം പാലയ്ക്കല്‍' എന്ന കഥപാത്രമായി ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്.

Read more

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

ന്യൂ‍ഡൽഹി: ബംഗ്ലദേശ് പ്രിമിയർ ലീഗിൽ നിന്ന് തന്നെ പുറത്താക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യൻ അവതാരകയായ റിധിമ

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025 ൽ നിങ്ങൾ എത്ര രൂപയാണ് ചെലവാക്കിയത്? ബെംഗളൂരുവിലെ ദമ്പതികൾ കഴിഞ്ഞ വർഷം പൊട്ടിച്ചത് 47 ലക്ഷം രൂപയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വി

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

വമ്പൻ‌ മാറ്റത്തിനൊരുങ്ങി പുത്തൻ ലുക്കിൽ എത്താൻ ടാറ്റയുടെ മൈക്രോ എസ്‌യുവി പഞ്ച്. ജനുവരി 13 വാഹനം അവതരിപ്പിക്കാനിരിക്കെ ടീസർ പുറത്