സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം. മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന കായിക മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. നടൻ മമ്മൂട്ടിയും മുഖ്യാതിഥിയായി പങ്കെടുത്തു. സ്‌കൂള്‍ കായിക മേളയുടെ സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു. കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിര്‍വഹിച്ചു.
സംസ്ഥാന സ്കൂൾ കായികമേളയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ തന്റെ കുട്ടിക്കാലം ഓർക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. കഥ പറയുമ്പോളിലെ അശോക് രാജിനെപ്പോലെ എന്റെ കുട്ടിക്കാലം ഓർക്കുന്നു. വികാരാധീനമായ കാഴ്ച്ചയാണ്. എന്റെ കുട്ടിക്കാലം ഓർക്കുന്നു. എനിക്കും ഇങ്ങനെയൊക്കെ ആകമായിരുന്നുവെന്ന് ഓർക്കുന്നു. എനിക്ക് നിങ്ങളിൽ ഒരുപാട് പ്രതീക്ഷയുണ്ട്. കലാപ്രകടങ്ങൾ തുറന്ന് കാട്ടാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കരുത്.
അത് പരിപൂർണ്ണ ആത്മാർത്ഥതയോടെ ചെയുക. ഒരാൾക്ക് മാത്രമേ വിജയിക്കാൻ സാധിക്കുവെങ്കിലും കൂടെ മത്സരിക്കാൻ ഒരാൾ ഉണ്ട് എങ്കിലേ വിജയിക്കാൻ ആകൂ. ഒറ്റയ്ക്ക് ഒരാൾ ഒരു മത്സരങ്ങളിലും ജയിക്കുന്നില്ല. മത്സരാർത്ഥികൾ തമ്മിൽ ഒരു ശത്രുത മനോഭാവവും പാടില്ല. വിദ്യാഭ്യാസം കൊണ്ട് നേടുന്നത് ഒരു സംസ്‌കാരമാണ്. തക്കൂടുകൾ കേരളത്തിന്റെ അഭിമാനമായി തീരാൻ ആഗ്രഹിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
സ്റ്റേഡിയത്തിൽ വെച്ച് ഹൈജംപ് താരം ജുവൽ തോമസ് ഏറ്റുവാങ്ങി. തുടര്‍ന്ന് വനിത ഫുട്ബോള്‍ താരങ്ങളായ അഖില, ശിൽജി ഷാജ, സ്പെഷ്യൽ വിദ്യാർത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവർക്ക് ദീപശിഖ കൈമാറി. ഇവരിൽ നിന്നും മന്ത്രി ശിവൻകുട്ടി, പിആര്‍ ശ്രീജേഷ് എന്നിവര്‍ ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി. ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിന്‍റെ കൈകളിലുള്ള വലിയ ദീപശിഖ പിആര്‍ ശ്രീജേഷ് തെളിയിച്ചു. സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ശ്രീലക്ഷ്മിക്കൊപ്പമാണ് ശ്രീജേഷ് ദീപശിഖ തെളിയിച്ചത്.
മാര്‍ച്ച് പാസ്റ്റും മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കിൽ നടന്നു. സാംസ്കാരിക പരിപാടികളും ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി നടക്കു. ചരിത്രത്തിൽ ആദ്യമായി കായികമേളയിൽ പങ്കെടുക്കാൻ എത്തിയ പ്രവാസി വിദ്യാർത്ഥികളെയും സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെയും രാവിലെ 9 മണിയോടെ മന്ത്രി വി ശിവൻകുട്ടി സ്വീകരിച്ചു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മേളയ്ക്കായുള്ള പ്രധാന പാചകപ്പുരയും മഹാരാജാസ് കോളേജ് മൈതാനത്ത് പ്രവർത്തനമാരംഭിച്ചു.