"ഇതു ചെയ്ത വ്യക്തിക്ക് വലിയ നന്ദി'': അപൂര്‍വ ഫോട്ടോയുമായി മമ്മൂട്ടി!

Share

ആദ്യ സിനിമയിലെ അപൂർവചിത്രവും ഓർ‍‍‍‍‍‍‍‍‍‍മകളും പങ്കുവച്ച് മമ്മൂട്ടി. കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു ചിത്രത്തിൽ മമ്മൂട്ടി വേഷമിട്ടത്. സത്യനും നസീറുമാണ് ചിത്രത്തിൽ നായകന്മാരായി എത്തിയത്. ചിത്രത്തിലെ തന്റെ ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ ചിത്രമാണ് ഒരു ആരാധകൻ ഇപ്പോൾ കളർ ചെയ്ത് നൽകിയിരിക്കുന്നത്.

മമ്മൂട്ടിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫോട്ടോയാണ് ഇത്. സത്യൻ മാസ്റ്ററുടെ അതേ സിനിമയിൽ അഭിനയിക്കാനുള്ള അപൂർവ പദവി എനിക്ക് ലഭിച്ചുവെന്നാണ് ഇതിനെ കുറിച്ച് മമ്മൂട്ടി പറയുന്നത്. സെല്ലുലോയിഡിൽ ഞാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടതിൽ നിന്നുള്ള ഒരു സ്‍കീൻ ഗ്രാബാണിത്, ഇത് ചെയ്‍ത വ്യക്തിക്ക് നന്ദിയെന്നും മമ്മൂട്ടി പറയുന്നു.

https://www.instagram.com/p/CQvGLKMsNQ9/?utm_source=ig_web_copy_link

"ഇതു ചെയ്ത വ്യക്തിക്ക് വലിയ നന്ദി! സിനിമയിൽ ഞാനാദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ സ്ക്രീൻ ഗ്രാബ് ആണിത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളർ കറക്ട് ചെയ്തെടുതത്തത്. സത്യൻ മാഷിനൊപ്പം ഒരു സിനിമയിൽ ഒന്നിച്ചുണ്ടാകാനുള്ള അപൂർവ അവസരം എനിക്കു ലഭിച്ചിരുന്നു. ഷോട്ടുകൾക്കിടയിലെ വിശ്രമവേളയിൽ അദ്ദേഹം ഉറങ്ങുമ്പോൾ ഒരിക്കൽ ആ കാൽതൊട്ടു വന്ദിച്ചത് ഞാനിപ്പോൾ ഓർക്കുന്നു." മമ്മൂട്ടി കുറിക്കുന്നു.

പൃഥ്വിരാജ് അടക്കമുള്ള നിരവധി താരങ്ങളാണ് ചിത്രത്തിനു കമന്റുകളുമായി എത്തിയത്. നിധിപോലൊരു ചിത്രം എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ