നമ്മളൊക്കെ ജോലിക്ക് പോകുന്നത് എങ്ങനെയാണ്. ഒന്നുകില്‍ ബസ്സില്‍ അല്ലേല്‍ ട്രെയിനില്‍ ഇതുമല്ലെങ്കില്‍ സ്വന്തം വാഹനത്തില്‍. പക്ഷെ ലോസ് ആഞ്ചലസില്‍ താമസിയ്ക്കുന്ന കര്‍ട്ട് ബാടിന്‍സ്കി എന്നയാള്‍ ദിവസവുംജോലിക്ക് പോയി വരുന്നത്എങ്ങനെയാനെന്നോ? വിമാനത്തില്‍.
എല്ലാ ദിവസവും സാന്‍ ഫ്രാന്‍സിസ്ക്കോ വരെയും തിരിച്ചും ആറുമണിക്കൂര്‍,അറുനൂറു കിലോമീറ്റര്‍ വിമാനത്തില്‍ യാത്ര ചെയ്താണ് ഈ കക്ഷി ജോലി ചെയ്യുന്നത്.ഇങ്ങനെ ജോലി ചെയ്യുന്ന ലോകത്തെ ഒരേ ഒരാളാണ് ഇദ്ദേഹം! ബാടിസ്ന്കി ജോലി ചെയ്യുന്ന കമ്പനി ആദ്യം ലോസ് ആഞ്ചലസില്‍ ആയിരുന്നു.പിന്നീട് സാന്‍ ഫ്രാന്സിസ്ക്കൊയിലെയ്ക്ക് മാറി.,അപ്പോഴും ജോലി വിടാനോ കുടുംബത്തെ പറിച്ചെടുത്ത് മറ്റൊരു നാട്ടിലേയ്ക്ക് കൊണ്ട് പോകാനോ അദ്ദേഹത്തിനു തോന്നിയില്ല.അതുകൊണ്ട് തന്നെ വീട്ടില്‍ നിന്ന് എന്നും പോയി വന്നു ജോലി ചെയ്യാന്‍ തീരുമാനിച്ചു.
ദിവസവും അഞ്ചുമണിക്ക് ഇദേഹം ഉണരും.പത്തു മിനിറ്റ് ഡ്രൈവ് ചെയ്ത് എയര്‍ പോര്‍ട്ടില്‍ എത്തും.അവിടെ നിന്ന് സിംഗിള്‍ എഞ്ചിന്‍ കമ്മ്യൂട്ട് പ്ലെയിനില്‍ മുന്നൂറു കിലോമീറ്റര്‍ അകലെയുള്ള ഒക് ലാന്റിലേയ്ക്ക്.അവിടുന്ന് അടുത്ത പ്ലെയിനിന് സാന്‍ ഫ്രാന്‍സ്സിസ്ക്കൊയിലെ കമ്പനി ആസ്ഥാനത്തേയ്ക്ക്..എട്ടര മുതല്‍ അഞ്ചുമണി വരെ ജോലിസമയം.തിരിച്ചും അങ്ങനെ തന്നെ.വീടുത്തുമ്പോ രാത്രി ഒന്‍പതുമണി. ബാടിന്‍സ്കിയുടെ യാത്രയ്ക്ക് ആവശ്യമായ പണം കമ്പനി നല്‍കുന്നുണ്ട്. പിന്നെന്തു വേണം.