നടി മന്ദിര ബേദിയുടെ ഭര്‍ത്താവും സംവിധായകനുമായ രാജ് കൗശല്‍ അന്തരിച്ചു

Share

ബോളിവുഡ് നടിയും മോഡലുമായ മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശൽ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. നടനായി സിനിമയിലെത്തിയ രാജ് മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 4:30 തോടെയായിരുന്നു രാജ് കൗശലിന് ഹൃദയാഘാതം ഉണ്ടായതെന്നും ആ സമയത്ത് മതിയായ ചികിത്സ നല്‍കാന്‍ ആയിരുന്നില്ലെന്നും അതുകൊണ്ടാണ് മരണം സംഭവിച്ചതെന്നും നടന്‍ രോഹിത് റോയ് പറഞ്ഞു.

പ്യാർ മെയ്ൻ കഭി കഭി, ഷാദി കാ ലഡ്ഡു, ആന്തണി കോൻ ഹേ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ. 98 ൽ സ്വന്തമായി പരസ്യ കമ്പനി ആരംഭിച്ച രാജ് 800 ലധികം പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്. ശാദി കാ ലഡു, പ്യാര്‍ മേ കഭി കഭി എന്നീ സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തത് അദ്ദേഹമാണ്.

വീർ, താര എന്നീ രണ്ട് മക്കളാണ് മന്ദിര-രാജ് ദമ്പതികൾക്ക്. നാലു വയസ്സ് പ്രായമുള്ള താരയെ ദമ്പതികള്‍ കഴിഞ്ഞവര്‍ഷം ആയിരുന്നു ദത്തെടുത്തത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ