മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു; ഘടകകക്ഷിയായി യുഡിഎഫിൽ പ്രവർത്തിക്കും

Share

കൊച്ചി: എല്‍ഡിഎഫ് ബന്ധം വിട്ടെന്ന് മാണി സി കാപ്പന്‍. ഘടക കക്ഷിയായി യു.ഡി.എഫിന്റെ ഭാഗമാകുമെന്നും കാപ്പന്‍ പറഞ്ഞു. ഞായറാഴ്ച പാലായിലെത്തുന്ന ഐശ്വര്യ കേരളയാത്രയില്‍ ഉറപ്പായും പങ്കെടുക്കും. പാലായില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് യു.ഡി.എഫ്. ഘടകകക്ഷിയായി പ്രതീക്ഷിക്കാമെന്നും കാപ്പന്‍ നെടുമ്പാശ്ശേരിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. പാലായിൽ നാളെ കരുത്ത് തെളിയിക്കുമെന്നും മാണി.സി. കാപ്പൻ പറഞ്ഞു. തന്നോടൊപ്പമുള്ള എൻസിപി നേതാക്കളും യുഡിഎഫിൽ ചേരും. ഒൻപത് സംസ്ഥാന ഭാരവാഹികൾ, അഖിലേന്ത്യാ സെക്രട്ടറി, ഏഴ് ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ തന്റെ കൂടെ ഉണ്ടാകും. പാലായിലെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണയും തനിക്കാണെന്നും മാണി. സി. കാപ്പൻ വ്യക്തമാക്കി.

10 ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്ന എകെ ശശീന്ദ്രന്റെ അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍, എലത്തൂര്‍ ജില്ലയായി കൂട്ടിയിട്ടുണ്ടെങ്കില്‍ പുള്ളിയോട് എന്നാ പറയാനാ എന്നായിരുന്നു കാപ്പന്റെ മറുപടി. ടി.പി. പീതാംബരന്‍ ഒപ്പം പോരുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നും കാപ്പന്‍ മറുപടി നല്‍കി.

ശരദ് പവാറും പ്രഫുൽ പട്ടേലും ചർച്ച നടത്തിയിട്ടില്ല. ചർച്ച നടത്തിയ ശേഷം ഇന്ന് വൈകിട്ടോടെ തീരുമാനം ഉണ്ടാകും. എൻസിപി കേന്ദ്ര നേതൃത്വം കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും മാണി. സി. കാപ്പൻ കൂട്ടിച്ചേർത്തു.

Read more

സൂര്യ- ജിത്തു മാധവൻ ചിത്രം 'സൂര്യ 47' ചിത്രീകരണം പൂർത്തിയായി, നായിക നസ്രിയ, നിർണായകവേഷത്തിൽ നസ്ലിൻ

സൂര്യ- ജിത്തു മാധവൻ ചിത്രം 'സൂര്യ 47' ചിത്രീകരണം പൂർത്തിയായി, നായിക നസ്രിയ, നിർണായകവേഷത്തിൽ നസ്ലിൻ

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന 'സൂര്യ 47' ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം

കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ ജാമ്യം. കോഴിക്

കർക്കിടകത്തിന്റെ പുണ്യം നുകർന്ന് മലയാളി; വീടുകളും ക്ഷേത്രങ്ങളും രാമായണ പാരായണത്താൽ ഭക്തിസാന്ദ്രം

കർക്കിടകത്തിന്റെ പുണ്യം നുകർന്ന് മലയാളി; വീടുകളും ക്ഷേത്രങ്ങളും രാമായണ പാരായണത്താൽ ഭക്തിസാന്ദ്രം

മലയാളി മനസ്സുകളിൽ ആത്മീയതയുടെയും സമർപ്പണത്തിന്റെയും പുതിയ നാളുകൾ കുറിച്ച് കർക്കിടക മാസം പിറന്നു. പഞ്ഞമാസമെന്നും കള്ളക്കർക്കിടകമെന്നുമുള്ള