Story By Sadasivan Dharmakeerthi
രാവിലെ ജോലി തേടി ഇറങ്ങിയ തിരക്കിൽ ഞാൻ കണ്ട കാഴ്ച എന്റെ ഉള്ളൊന്നു കാളി.. ഭഗവാനെ അത് മണിയനായിരിക്കരുതേ വാസ സ്ഥലത്തിന്റെ ഷട്ടറിന്റെ താഴ് ഭാഗത്തായി എലിപ്പശയിൽ കുടുങ്ങി ഇല്ല അത് അവനായിരിയ്ക്കില്ല എന്ന ആശ്വാസത്തോടെ ഞാൻ എന്റെ ജോലി തിരക്കിലേക്ക് ലയിയ്ക്കാനൊരു ശ്രമം,ഇല്ല മണിയന്റെ ചിന്തകൾ എന്നെ വല്ലാണ്ട് അലട്ടിക്കൊണ്ടേയിരുന്നു….. ഒരുഫ്രീ വിസ കിട്ടി കഴിഞ്ഞാൽ ഏതൊരു പ്രവാസിയും ആദ്യം ചിന്തിക്കുന്നത് തല ചാക്കാൻ ഒരിടം ഫ്രീയായി കിട്ടണേ ഭഗവാനേ എന്തായാലും നീണ്ട കാത്തിരിപ്പിന് ശേഷം എനിക്കും കിട്ടി തലചായ്ക്കാനൊരിടം സുഹൃത്തിന്റെ പച്ചക്കറി ഗോഡൗണിൽ ഒരു കിടക്ക വിരിക്കാൻ ഉള്ള സ്ഥലം … അങ്ങനെ ഒരു 15000 രൂപ മാസം മിച്ചം പിടിക്കാൻ കഴിയും ..വലിയൊരു ആശ്വാസം ഇനി ജോലി പകലന്തിയോളം പണി ഇങ്ങനെ പോകുന്നു ജീവിതം..അങ്ങനെ ആദ്യമായിട്ട് എനിക്ക് ഫ്രീ ആയി കിട്ടിയ എന്റെ വാസ സ്ഥലത്തേക്ക് വാതിൽ തുറന്നു അകത്തോട്ടു കയറി ഞാൻ എൻറെ സുഹൃത്തുമായി ഫോണിലൂടെ സംസാരിച്ചു കൊണ്ടാ പ്രവേശനം.. വല്ലാത്ത നിശബ്ദത അത്യാവശ്യത്തിന് ഒരു പവർ പോയിൻറ് മാത്രം സുഹൃത്തിന്റെ കാരുണ്യം കൊണ്ട് കിട്ടിയതാ. എന്തായാലും എൻറെ ഗൃഹപ്രവേശം അവിടത്തെ സ്ഥിരം അന്തേവാസിക്ക് പിടിച്ചില്ലാന്ന് തോന്നുന്നു പല്ലിയാണ് പ്രതിഷേതമുയർത്തിയത് … എന്തായാലും പ്രതിഷേതമാണോ അതോ എൻറെ വരവിലുള്ള സന്തോഷമാണോ അറിയില്ല..
അങ്ങനെ എല്ലാദിവസവും പകലന്തിയോളം പണിയെടുത്ത് റൂമിൽ എത്തുമ്പോൾ എന്റ വരവിൽ പ്രതിഷേതിച്ചോ സന്തോഷം കൊണ്ടോ ഉള്ള പല്ലിയുടെ ശബ്ദം ഞാൻ വല്ലാണ്ട് ഇഷ്ടപ്പെട്ടു തുടങ്ങി.അങ്ങനെ ഞാൻ അവനൊരു പേര് വിളിച്ചു മണിയൻ…ചില ദിവസങ്ങളിൽ അവൻ നിശബ്ദനായി രിക്കും . മണിയന്റെ നിശബ്ദത എന്നെ വല്ലാണ്ട് ബുദ്ധി മുട്ടിച്ചു തുടങ്ങി.സ്ഥിരം അന്തേവാസി എന്നറിഞ്ഞത് കൊണ്ടായിരിക്കാം ബുദ്ധിമുട്ടിക്കേണ്ട അയാളുറങ്ങട്ടെ എന്ന് വിചാരിച്ചു കാണും മണിയൻ.ഗോഡൗണിന്റെ നിശബ്ദതയെ ഭംഗം വരുത്തി കൊണ്ട് മണിയനോടു ഞാൻ സംവദിക്കാൻ തുടങ്ങി.. ഹലോ ഇന്ന് എവിടെയാണ്? ഇന്നെന്തേ മിണ്ടാട്ടം മുട്ടിയോ? എന്തായാലും എന്റെ ശബ്ദം തിരിച്ചറിഞ്ഞു എന്ന് തോന്നുന്നു സ്ഥിരം വാസ സ്ഥലമായ ഷട്ടർ കവറിനകത്ത് എവിടയോ ആണ് അവന്റെ വാസം .അവിടെയിരുന്നു കൊണ്ട് വാലിട്ട് തകിടിൽ അടിച്ചു കൊണ്ട് അവന്റെ സാന്നിധ്യം അറിയിക്കും.. ചില ദിവസങ്ങളിൽ മണിയൻ ഇടതടവില്ലാതെ ചിലയക്കും എന്തുകൊണ്ടോ ചില വ്യക്തികളുമായുള്ള എൻറെ ഫോൺ സംഭാഷണം അവനെ അലോസരപ്പെടുത്തിയതൊ അതോ എനിക്ക് തന്ന മുന്നറിയിപ്പായിര്ന്നൊ..അതെ മുന്നറിയിപ്പ് തന്നെയായിരുന്നു എന്ന് കാലം എന്നെ പഠിപ്പിച്ചു…
ഏകാന്തതയിലെ എന്റെ സുഹൃത്തിനെ കാണാനുള്ള ആഗ്രഹംകൂടി കൂടി വന്നു. ഞാൻ എൻറെ ഫോൺ ലൈറ്റ് തെളിയിച്ച് വൃഥാ ശ്രമം നടത്താറുണ്ട് മണിയനെ കാണാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല..എങ്കിലും എല്ലാ രാത്രികളിലും ഞങ്ങൾരണ്ടുപേരും സംവദിക്കാറുണ്ടായിരുന്നു . എന്റെ ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് .സൂപ്പർവൈസറുടെ ശബ്ദം ഇന്നെന്തുപറ്റി ? ജോലിയിലെ അലസത കൊണ്ടായിരിക്കാം ചെറിയൊരു ചിരികോണ്ട് മറുപടി നൽകി ഞാനിറങ്ങി.. ഗോഡൗണിൽ എലികളുടെ ശല്ല്യം അധികരിച്ചു വന്നു ഗോഡൗൺ ഇൻ ചാർജ് പല ഇടങ്ങളിലായിഎലിപ്പശ വയ്ക്കാൻ തുടങ്ങി അന്ന് അതത്ര കാര്യമാക്കിയില്ല.ജോലി കഴിഞ്ഞ് വാസസ്ഥലം ലക്ഷ്യമാക്കി ഞാൻ നടന്നു… പലപ്രാവശ്യം ഞാൻ വിളിച്ചു മണിയാ നീ എവിടെയാ?എന്റ വിളികൾ അടഞ്ഞ കിടന്ന ഗോഡൗണിലെ പച്ചക്കറി ചാക്ക് കളിൽ തട്ടി പ്രതിധ്വനിച്ചു… പിന്നൊരിക്കലും മണിയന്റ ശബ്ദം ഞാൻ കേട്ടിട്ടില്ല.. മണിയൻ ഇല്ലാത്ത വാസ സ്ഥലത്ത് നിന്ന് പതിയെ ഞാൻ പടിയിറങ്ങി.. അടുത്ത വാസ സ്ഥലം ലക്ഷ്യമാക്കി നടന്നു.. പ്രവാസത്തിന്റെ ഭാണ്ഡവും പേറി….